10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള സ്വർണത്തിന് ഇ-വേ ബിൽ നിര്‍ബന്ധമാക്കി

10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള സ്വർണത്തിന് ഇ-വേ ബിൽ നിര്‍ബന്ധമാക്കി

കൊച്ചി: 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള സ്വര്‍ണം സംസ്ഥാനത്തിനകത്ത് കൊണ്ടുപോകുന്നതിന് ഇ-വേ ബില്‍ നിര്‍ബന്ധമാക്കി സംസ്ഥാന ജിഎസ്ടി വകുപ്പ്. ജനുവരി 1 മുതല്‍ ഇത് നടപ്പാക്കിയിരുന്നെങ്കിലും സംസ്ഥാന ജിഎസ്ടി പോര്‍ട്ടലിലെ സാങ്കേതിക തകരാര്‍ മൂലം താത്കാലികമായി മരവിപ്പിച്ചതായി ജനുവരി 9ന് ജിഎസ്ടി കമ്മീഷ്ണര്‍ അജിത് പാട്ടീല്‍ അറിയിച്ചിരുന്നു. പോര്‍ട്ടലിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചതോടെയാണ് തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തിലാക്കിയത്.

വിൽപനയ്ക്കായും എക്സിബിഷൻ, ഹാൾമാർക്കിംഗ്, ജോബ് വർക്ക് അടക്കമുള്ള ഏത് വിധത്തിലുള്ള ചരക്ക് നീക്കത്തിനും സംസ്ഥാനത്തിനകത്ത് ഇ-വേ ബിൽ നിർബന്ധമാണ്. രജിസ്‌ട്രേഷൻ ഇല്ലാത്തവരിൽ നിന്ന് സ്വർണവും വജ്രവും വാങ്ങുന്ന വ്യക്തിയോ സ്ഥാപനമോ ചരക്ക് നീക്കത്തിന് മുൻപായി ഇ-വേ ബില്ല് ജനറേറ്റ് ചെയ്തിരിക്കണം.

കഴിഞ്ഞ ഡിസംബര്‍ 27നാണ് ഇ-വേ ബില്‍ നിര്‍ബന്ധമാക്കുന്ന ഉത്തരവ് ജിഎസ്ടി വകുപ്പ് ആദ്യം പുറത്തിറക്കിയത്. അതേസമയം ഇ- വേ ബില്‍ നടപ്പാക്കുന്നതിലെ സാങ്കേതികപ്പിഴവുകള്‍ സംബന്ധിച്ച് സ്വര്‍ണവ്യാപാരികള്‍ ഉന്നയിച്ച ഒരു ആവശ്യങ്ങള്‍ക്കും പരിഹാരമായിട്ടില്ലെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ അറിയിച്ചു.
<br>
TAGS : E-WAY BILL
SUMMARY : E-way bill made mandatory for gold above Rs 10 lakh

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *