ഡൽഹിയിൽ ഭൂചലനം; റിക്ടര്‍ സ്‌കെയില്‍ 4.0 രേഖപ്പെടുത്തി

ഡൽഹിയിൽ ഭൂചലനം; റിക്ടര്‍ സ്‌കെയില്‍ 4.0 രേഖപ്പെടുത്തി

ന്യൂഡൽഹി: ഡൽഹിയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തി. ന്യൂഡൽഹിയാണ് ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം. ശക്തമായ പ്രകമ്പനമാണ് അനുഭവപ്പെട്ടത്. പുലർച്ചെ 5.36ഓടെയാണ് ഭൂചലനമുണ്ടായത്.

ഡല്‍ഹിയില്‍ അഞ്ച് കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചിരിക്കുന്നത്. ഡല്‍ഹിയും സമീപ പ്രദേശങ്ങളും ഭൂകമ്പ സാധ്യതാ മേഖലയിലുള്‍പ്പെടുന്ന സ്ഥലങ്ങളാണ്.

ഡൽഹി, നോയിഡ, ഗ്രേറ്റർ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലാണ് പ്രധാനമായും ഭൂചലനം അനുഭവപ്പെട്ടത്. ഏതാനും നിമിഷങ്ങൾ മാത്രം നീണ്ടുനിന്ന ഭൂചലനം ജനങ്ങളിൽ പരിഭ്രാന്തി പരത്തി. സുരക്ഷാ മുൻകരുതലെന്ന നിലയിൽ പലരും വീടുകൾ വിട്ട് പുറത്തേയ്ക്ക് ഇറങ്ങിയിരുന്നു.


<BR>
TAGS : DELHI |  EARTHQUAKE
SUMMARY : Earthquake in Delhi

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *