ജാപ്പനീസ് ദ്വീപിൽ ഭൂചലനം; പിന്നാലെ സുനാമി

ജാപ്പനീസ് ദ്വീപിൽ ഭൂചലനം; പിന്നാലെ സുനാമി

ടോക്കിയോ: ജപ്പാന്‍ ദ്വീപുകളില്‍ സുനാമിയുണ്ടായതായി റിപ്പോര്‍ട്ട്. ഇന്ന് (സെപ്റ്റംബര്‍ 24) രാവിലെയാണ് ദ്വീപുകളില്‍ ചെറു സുനാമി ആഞ്ഞടിച്ചത്. ഇസു ദ്വീപില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ ചെറു സുനാമിത്തിരകള്‍ രൂപപ്പെട്ടതെന്നാണ് വിവരം. ജനവാസം കുറഞ്ഞ ദ്വീപ് മേഖലയിലാണ് സുനാമിത്തിരകളുണ്ടായത്. ഭൂചലനത്തില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

ഇസുവിലെ ഹാചിജോയില്‍ ഭൂചലനത്തിന് 40 മിനിറ്റിന് ശേഷം ശക്തികുറഞ്ഞ സുനാമിത്തിരകള്‍ അടിച്ചതായി ജാപ്പനീസ് ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒരു മീറ്റര്‍ ഉയരത്തില്‍ വരെയുള്ള സുനാമിത്തിരകള്‍ക്ക് സാധ്യതയുണ്ടെന്ന് നേരത്തെ ദ്വീപ് നിവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇസു ദ്വീപ് മേഖലയില്‍ വിവിധ ദ്വീപുകളിലായി 24,000ത്തോളം മാത്രമാണ് ജനസംഖ്യ.
<BR>
TAGS : EARTHQUAKE | JAPAN
SUMMARY : Earthquake on Japanese Island; Tsunami followed

 

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *