തെലങ്കാനയിൽ വീണ്ടും ഭൂചലനം; വീടുകളിൽ നിന്ന് ഇറങ്ങിയോടി ജനങ്ങൾ

തെലങ്കാനയിൽ വീണ്ടും ഭൂചലനം; വീടുകളിൽ നിന്ന് ഇറങ്ങിയോടി ജനങ്ങൾ

തെലങ്കാന: തെലങ്കാനയിൽ വീണ്ടും ഭൂചലനം. തെലങ്കാനയിലെ മഹ്ബൂബ് നഗറിലാണ് ഇന്ന് ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 3.0 തീവ്രത രേഖപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ഭൂചലനത്തെ തുടർന്ന് പ്രദേശവാസികൾ വീടുകളിൽ നിന്ന് ഇറങ്ങിയോടി.

20 വർഷത്തിനിടെ ആദ്യമായാണ് തെലങ്കാനയിൽ അടുപ്പിച്ച് ഭൂചലനം ഉണ്ടാകുന്നതെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു. ഗോദാവരി തടത്തിൽ ഭൂമിയുടെ പാളികളിൽ നിരവധി വ്യത്യാസങ്ങളുണ്ട്. ഇക്കാരണത്താലാണ് ഗോദാവരി തടത്തിൽ പലതവണ ഭൂചലനം ഉണ്ടാകുന്നതെന്നും ശാസ്ത്രജ്ഞൻ ശ്രീനാഗേഷ് പറഞ്ഞു.

ഡിസംബർ നാലിന് മുലുഗു, ഹൈദരാബാദ് തുടങ്ങി തെലങ്കാനയിലെ മറ്റിടങ്ങളിലും ഭൂചലനം ഉണ്ടായിരുന്നു. റിക്ടർ സ്‌കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു റിപ്പോർട്ട്‌ ചെയ്തത്. മുലുഗു ജില്ലയിലെ മേദരയുടെ വടക്കൻ പ്രദേശമായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ആളപായം റിപ്പോർട്ട്‌ ചെയ്തിരുന്നില്ല.

TAGS: NATIONAL | EARTHQUAKE
SUMMARY: Another earthquake hits Telangana, 2nd in less than a week

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *