പാകിസ്ഥാനിൽ ഭൂചലനം; റിക്ടർ സ്കെയിൽ 4.2 തീവ്രത

പാകിസ്ഥാനിൽ ഭൂചലനം; റിക്ടർ സ്കെയിൽ 4.2 തീവ്രത

ബെംഗളൂരു: പാകിസ്ഥാനിൽ വീണ്ടും ഭൂചനലം. റിക്ടർ സ്കെയിൽ 4.2 തീവ്രതയാണ് രേഖപ്പെടുത്തിയത്. ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. തിങ്കളാഴ്ച വൈകുന്നേരം 4 മണിയോടെയാണ് ഭൂചലനം ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു. തിങ്കളാഴ്ച അഫ്ഗാനിസ്ഥാനിലും 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി എൻസിഎസ് അറിയിച്ചു. തുടർചലനങ്ങൾക്ക് സാധ്യത കൂടുതലാണെന്നും റിപ്പോർട്ടുകളുണ്ട്.

ആഴം കുറഞ്ഞ ഭൂകമ്പങ്ങൾ മറ്റു ഭൂകമ്പങ്ങളേക്കാൾ അപകടകരമാണ്. ഇവ ഭൂമിയുടെ ഉപരിതലത്തോട് അടുക്കുമ്പോൾ കൂടുതൽ ഊർജ്ജം പുറത്തുവിടുകയും ശക്തമായ ഭൂചലനത്തിന് കാരണമാവുകയും ചെയ്യുമെന്ന് എൻസിഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. രണ്ടാഴ്ച മുമ്പ് പാകിസ്ഥാനിൽ ഭൂചലനം റിപ്പോർട്ട്‌ ചെയ്യപ്പെട്ടിരുന്നു. അഫ്ഗാനിസ്ഥാൻ-താജിക്കിസ്ഥാൻ അതിർത്തി മേഖലയ്ക്ക് സമീപം റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയിരുന്നു. 94 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായത്.

TAGS: WORLD | EARTHQUAKE
SUMMARY: Earthquake of 4.2 magnitude hits Pakistan

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *