പോപ്പുലര്‍ ഫ്രണ്ടിന്‍റെ 56 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇഡി

പോപ്പുലര്‍ ഫ്രണ്ടിന്‍റെ 56 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇഡി

ന്യൂഡൽഹി: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്‍റെ 56 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി. നടപടി നേരിട്ടവയില്‍ മുഖ്യ പങ്കും കേരളത്തിലാണ്. വിവിധ ട്രസ്റ്റുകള്‍, കമ്പനികള്‍, വ്യക്തികള്‍ എന്നിവരുടെ സ്ഥാവര, ജംഗമ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. 56.56 കോടി രൂപ വിലവരുന്ന 35 സ്ഥാവര സ്വത്തുക്കൾ കണ്ടുകെട്ടിയെന്ന് ഇഡി പത്രക്കുറിപ്പിൽ വ്യക്തമാക്കി. 35.43 കോടി രൂപയുടെ 19 സ്ഥാവര സ്വത്തുക്കളും 21.13 കോടി രൂപയുടെ 16 സ്ഥാവര സ്ഥത്തുക്കളുമാണ് കണ്ടുകെട്ടിയവയിൽ ഉൾപ്പെടുന്നതെന്ന് ഇഡി പ്രസ്താവനയിൽ അറിയിച്ചു.

ഹവാലയിലൂടെയും, സംഭാവനയിലൂടെയും ലഭിച്ച പണം ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചെന്ന് ഇഡി പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളാണ് പണത്തിന്റെ പ്രധാന സ്രോതസെന്നും, മഞ്ചേരിയിലെ സത്യസരണി മതപരിവര്‍ത്തന കേന്ദ്രമാണെന്നും ഇഡി പറഞ്ഞു.
<BR>
TAGS : ENFORCEMENT DIRECTORATE | POPULAR FRONT
SUMMARY : ED confiscated properties worth 56 crores of Popular Front

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *