മുഡ; ലോകായുക്ത റിപ്പോർട്ടിനെതിരെ ഇഡി കോടതിയിൽ

മുഡ; ലോകായുക്ത റിപ്പോർട്ടിനെതിരെ ഇഡി കോടതിയിൽ

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഭൂമി അഴിമതി കേസിൽ ലോകായുക്ത റിപ്പോർട്ടിനെതിരെ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കോടതിയെ സമീപിച്ചു. മുഡ ക്രമക്കേടുമായി ബന്ധപ്പെട്ട് ലോകായുക്ത റിപ്പോർട്ടിലെ കണ്ടെത്തലുകൾ ചോദ്യം ചെയ്ത് ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതിയെയാണ് ഇഡി സമീപിച്ചത്.

ലോകായുക്തയുടെ റിപ്പോർട്ട് തള്ളണമെന്നാണ് ഇഡ‍ിയുടെ ആവശ്യം. മുഖ്യമന്ത്രി സിദ്ധരാമയ്യയും കുടുംബവും നടത്തിയ അഴിമതിയിൽ തെളിവുകൾ സഹിതം കണ്ടെത്തിയിരുന്നെന്ന് എട്ട് പേജുള്ള ​ഹർജിയിൽ ഇഡി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് ലോകായുക്തയുടെ നി​ഗമനങ്ങൾ തെറ്റാണെന്നും തങ്ങളുടെ അന്വേഷണത്തിൽ ക്രമക്കേട് നടന്നതായി വ്യക്തമായി തെളിഞ്ഞിട്ടുണ്ടെന്നും ഇഡി കോടതിയെ അറിയിച്ചു.

വ്യാജരേഖയുണ്ടാക്കി ഭൂമി സ്വന്തമാക്കിയെന്ന സാമൂഹിക പ്രവർത്തകരുടെ പരാതിയിൽ ജനപ്രതിനിധികൾക്കുള്ള പ്രത്യേക കോടതിയുടെ നിർദേശ പ്രകാരമാണ് ലോകായുക്ത എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ലോകായുക്തയുടെ അന്വേഷണത്തിന് പിന്നാലെ ഇഡിയും മുഖ്യമന്ത്രിക്കും ഭാര്യക്കുമുൾപ്പെടെ നാല് പേർക്കതിരെ കേസെടുത്തിരുന്നു.

TAGS: MUDA SCAM
SUMMARY: ED files petition in special court to quash Lokyukta police report in muda

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *