മുഡ; ബെംഗളൂരുവിലെയും മൈസൂരുവിലെയും വിവിധയിടങ്ങളിൽ ഇഡി റെയ്ഡ്

മുഡ; ബെംഗളൂരുവിലെയും മൈസൂരുവിലെയും വിവിധയിടങ്ങളിൽ ഇഡി റെയ്ഡ്

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് ബെംഗളൂരുവിലയും മൈസൂരുവിലെയും വിവിധയിടങ്ങളിൽ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്. ഇരു നഗരങ്ങളിലെയും ഒമ്പത് സ്ഥലങ്ങളിൽ തിങ്കളാഴ്ച രാവിലെയോടെയാണ് ഇഡി ഉദ്യോഗസ്ഥ സംഘം പരിശോധന ആരംഭിച്ചത്.

ബെംഗളൂരുവിലെ ഡോളേഴ്‌സ് കോളനിയിലുള്ള പ്രമുഖ ബിൽഡറുടെ വീട്ടിലും റെയ്ഡ് നടന്നു. മുഡ കേസുമായി ബന്ധപ്പെട്ട ബിൽഡറുടെ അനധികൃത പണമിടപാടുകൾ ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. അടുത്തിടെ കേസുമായി ബന്ധപ്പെട്ട് എട്ട് മുഡ ഉദ്യോഗസ്ഥരെ ഇഡി ചോദ്യം ചെയ്യുന്നതിനിടെയാണ് ഇക്കാര്യം പുറത്തായത്. നിലവിലെ റെയ്‌ഡിൽ നിർണായക രേഖകൾ പലയിടങ്ങളിൽ നിന്നായി പിടിച്ചെടുത്തിട്ടുണ്ടെന്നാണ് വിവരം.

നേരത്തെ ഒക്ടോബർ 18ന് മൈസൂരുവിലെ മുഡ ഓഫീസിലും മറ്റ് ചില സ്ഥലങ്ങളിലും ഏജൻസി പരിശോധന നടത്തിയിരുന്നു. കേസിലെ നാലാം പ്രതി ഭൂവുടമ ജെ.ദേവരാജുവിൻ്റെ വീട്ടിലും സംഘം പരിശോധന നടത്തിയിരുന്നു.

 

TAGS: BENGALURU | MUDA SCAM
SUMMARY: ED Officials raid at several locations in bengaluru and mysore

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *