ബിബിഎംപി എഞ്ചിനീയർമാരുടെ ഓഫിസുകളിൽ ഇഡി റെയ്ഡ്

ബിബിഎംപി എഞ്ചിനീയർമാരുടെ ഓഫിസുകളിൽ ഇഡി റെയ്ഡ്

ബെംഗളൂരു: ബിബിഎംപി എഞ്ചിനീയർമാരുടെ ഓഫിസുകളിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്. കുഴൽക്കിണർ കുഴിക്കുന്നതുമായി ബന്ധപ്പെട്ട് ക്രമക്കേടുകൾ നടന്നതായി മുൻ കോർപ്പറേറ്റർ എൻ.ആർ. രമേശിൻ്റെ പരാതിയെ തുടർന്നാണ് ഇഡി നടപടി.

ഏഴോളം ഇഡി ഉദ്യോഗസ്ഥർ രാവിലെ 11 മണിയോടെ ബിബിഎംപി ഹെഡ് ഓഫീസിൽ പ്രവേശിച്ച് നിരവധി ഫയലുകൾ പരിശോധിച്ചു. നിരവധി നിർണായക രേഖകൾ ഇഡി ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ബിബിഎംപി ഉദ്യോഗസ്ഥർക്കെതിരെ ഒന്നിലധികം പരാതികൾ ലഭിച്ചിരുന്നതായി ഇഡി വൃത്തങ്ങൾ പറഞ്ഞു.

2016നും 2019നും ഇടയിൽ നഗരത്തിലെ അഞ്ച് സോണുകളിൽ കുഴൽക്കിണറുകൾ കുഴിക്കുന്നതിനും ആർഒ പ്ലാൻ്റുകൾ സ്ഥാപിക്കുന്നതിനുമായി ബിബിഎംപി 969 കോടി രൂപ ചെലവഴിച്ചിരുന്നു. എന്നാൽ എസ്റ്റിമേറ്റ് ചെയ്‌തതിൻ്റെ 25 ശതമാനം പ്രവൃത്തി പോലും കാണാനില്ലെന്ന് രമേശ് പരാതിയിൽ ആരോപിച്ചു.

TAGS: BENGALURU | BBMP
SUMMARY: ED raids at Bbmp engineers offices

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *