അനധികൃത പണമിടപാട്; മുൻ മന്ത്രി വിനയ് കുൽക്കർണിയുടെ വീട്ടിൽ ഇഡി റെയ്‌ഡ്‌

അനധികൃത പണമിടപാട്; മുൻ മന്ത്രി വിനയ് കുൽക്കർണിയുടെ വീട്ടിൽ ഇഡി റെയ്‌ഡ്‌

ബെംഗളൂരു: അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട് മുൻ മന്ത്രി വിനയ് കുൽക്കർണിയുടെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്‌ഡ്‌. വ്യാഴാഴ്ച രാത്രി ആരംഭിച്ച റെയ്ഡ് വെള്ളിയാഴ്ച ഉച്ചയോടെയാണ് അവസാനിപ്പിച്ചത്. പരിശോധനയിൽ ബാങ്ക് ഇടപാടുമായി ബന്ധപ്പെട്ട നിരവധി പിടിച്ചെടുത്തു. രണ്ട് വർഷത്തിനിടെ ഏകദേശം 70 കോടി രൂപയുടെ ഇടപാട് വിനയ് നടത്തിയതായി ഇഡി കണ്ടെത്തിയിരുന്നു.

നാല് കാറുകളിലായി 12 ഉദ്യോഗസ്ഥർ അടങ്ങുന്ന ഇ.ഡി. സംഘമാണ് റെയ്‌ഡ്‌ നടത്തിയത്. ബെംഗളൂരുവിൽ നിരവധി ഉന്നതരിൽ നിന്ന് പണം തട്ടിയെടുത്ത ഐശ്വര്യ ഗൗഡയെന്ന സ്ത്രീയുമായി വിനയ്ക്ക് അടുപ്പമുള്ളതായും ഇഡിക്ക് സൂചന ലഭിച്ചിരുന്നു. ഇരുവരും തമ്മിൽ പണമിടപാട് നടന്നതായും ഇഡിക്ക് തെളിവുകൾ ലഭിച്ചിട്ടുണ്ട്. അതേസമയം മാണ്ഡ്യ ശ്രീരംഗപട്ടണ താലൂക്കിലെ കിരുഗവലുവിലുള്ള ഐശ്വര്യ ഗൗഡയുടെ വീട്ടിലും ഇഡി റെയ്‌ഡ്‌ നടത്തി. വീട്ടിൽ നിന്ന് ചില രേഖകൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ഇവരുടെ അക്കൗണ്ടിൽ വൻ ഇടപാടുകൾ നടന്നതായി ഇഡി വൃത്തങ്ങൾ അറിയിച്ചു.

TAGS: BENGALURU | RAID
SUMMARY: ED raids residences of former minister Vinay Kulkarni

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *