ജി പരമേശ്വരയുടെ കുടുംബ ട്രസ്റ്റ് കോളേജുകളില്‍ ഇഡി റെയ്ഡ്

ജി പരമേശ്വരയുടെ കുടുംബ ട്രസ്റ്റ് കോളേജുകളില്‍ ഇഡി റെയ്ഡ്

ബെംഗളൂരു: സംസ്ഥാന ആഭ്യന്തര മന്ത്രി ജി പരമേശ്വരയുടെ കുടുംബ ട്രസ്റ്റിന് കീഴിലെ വിവിധ കോളേജുകളില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബുധനാഴ്ച റെയ്ഡ് നടത്തി. തുമക്കുരുവിലെ ശ്രീ സിദ്ധാർത്ഥ മെഡിക്കൽ കോളേജ്, സിദ്ധാർത്ഥ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, നെലമംഗലയിലെ സിദ്ധാർത്ഥ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.

സ്ഥാപനങ്ങൾക്ക് ലഭിച്ച ഫണ്ടിലെ ക്രമക്കേടുകളുടെ പേരിലാണ് പരിശോധന എന്ന് എന്നാണ് സൂചന. കന്നഡ ചലച്ചിത്ര നടൻ രന്യ റാവു ഉള്‍പ്പെട്ട സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നും അഭ്യൂഹങ്ങള്‍ ഉണ്ട്.

അതേസമയം ഇഡി പരിശോധനയ്ക്കെതിരെ കോൺഗ്രസ് രംഗത്ത്എത്തി രാഷ്ട്രീയ പകപോക്കിലിന്റെ ഭാഗമായാണ് ഈ ഡി റെയ്ഡ് എന്ന് കോൺഗ്രസ് ആരോപിച്ചു കോൺഗ്രസിലെ പ്രമുഖ ദളിത് മുഖം ആയതിനാലാണ് പരമേശ്വരയ്യ ലക്ഷ്യം വെയ്ക്കുന്നതെന്നും പരമേശ്വര ഒരുതരത്തിലുള്ള ക്രമക്കേടുകളും നടത്തില്ലെന്ന് ഉറപ്പുണ്ടെന്നും ഉപമുഖ്യമന്ത്രി ശിവകുമാർ പറഞ്ഞു. ഇത് രാഷ്ട്രീയ പകപോക്കലല്ലാതെ മറ്റൊന്നുമല്ലെന്ന് കോണ്‍ഗ്രസ് നേതാവ് സലീം അഹമ്മദ് പറഞ്ഞു, തിരഞ്ഞെടുപ്പിന് മുമ്പ് പ്രധാന നേതാക്കളെ തകർക്കാൻ ബിജെപി കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
<BR>
TAGS : PARAMESWARA, ED RAID,
SUMMARY : ED raids G Parameshwara’s family trust colleges

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *