ഗോകുലം ഗോപാലന്റെ ഓഫിസുകളിൽ ഇ.ഡി റെയ്ഡ്

ഗോകുലം ഗോപാലന്റെ ഓഫിസുകളിൽ ഇ.ഡി റെയ്ഡ്

ചെന്നൈ: മലയാളി വ്യവസായിയും സിനിമ നിർമാതാവുമായ ഗോകുലം ഗോപാലന്റെ ഓഫിസുകളിൽ ഇ.ഡി റെയ്ഡ്. ചെന്നൈ, കൊച്ചി, കോഴിക്കോട് ഓഫിസുകളിലാണ് പരിശോധന. വിശദമായ പരിശോധനയാണ് ഇ.ഡി നടത്തുന്നതെന്നാണ് വിവരം. ഫെമ നിയമം ലംഘിച്ചുവെന്ന് ആരോപിച്ചാണ് പരിശോധന.

ഇ ഡി ഡെപ്യൂട്ടി ഡയറക്ടർ രാജേഷ് നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. ഗോകുലം ഗോപാലൻ നിർമിച്ച മോഹൻലാൽ- പൃഥ്വിരാജ് സിനിമ ‘എമ്പുരാൻ’ 200 കോടി ക്ലബിൽ ഇടംനേടിയിരുന്നു. കളക്ഷനിൽ റെക്കോഡുകൾ തകർത്ത് മുന്നേറുന്നതിനിടെയാണ് റെയ്ഡ്.

ലൈയ്ക്ക പ്രൊഡക്ഷൻസ് നിർമാണത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്നാണ് ഗോകുലം ഗോപാലൻ എമ്പുരൻ ഏറ്റെടുത്തത്. സിനിമ റിലീസായതിന് പിന്നാലെ ഗുജറാത്ത് കലാപം ചിത്രീകരിക്കുന്ന രംഗങ്ങളുടെ പേരില്‍ ചിത്രത്തിന് നേരെ സംഘപരിവാർ സംഘടനകൾ രംഗത്ത് വന്നിരുന്നു.  ശക്തമായ സമ്മര്‍ദത്തെ തുടർന്ന് നിർമാതാക്കൾ തന്നെ ഇടപെട്ട് ചിത്രത്തില്‍ 24 കട്ടുകൾ നടത്തിയിരുന്നു.  വിവാദ ഭാഗങ്ങളിൽ ചിലത് ഒഴിവാക്കി റീ -സെൻസറിംഗ് നടത്തിയ പതിപ്പാണ് ഇപ്പോൾ തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നത്.

<BR>
TAGS : ENFORCEMENT DIRECTORATE |  ED RAID | GUKULAM GOPALAN
SUMMARY : ED raids Gokulam Gopalan’s offices

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *