കനത്ത മഴ; കാസറഗോഡ്, കണ്ണൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കനത്ത മഴ; കാസറഗോഡ്, കണ്ണൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കാസറഗോഡ്: കനത്ത മഴയുടെ പശ്ചാത്തലത്തില്‍ കാസറഗോഡ്, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ട്യൂഷൻ സെന്ററുകള്‍, അങ്കണവാടികള്‍, മദ്രസകള്‍ തുടങ്ങിയവയ്ക്ക് നാളെ (മെയ് 26 2025 തിങ്കള്‍) അവധി പ്രഖ്യാപിച്ചു.

കാസറഗോഡ് ജില്ലാ കളക്ടർ കെ. ഇമ്പശേഖറും കണ്ണൂർ ജില്ലാ കളക്ടർ അരുണ്‍ കെ വിജയനുമാണ് അവധി പ്രഖ്യാപിച്ചത്. കാസറഗോഡ് ജില്ലയില്‍ മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകളില്‍ മാറ്റമില്ല. കേന്ദ്ര കാലാവസ്ഥ വകുപ്പ് നാളെയും കാസറഗോഡ്, കണ്ണൂർ ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

TAGS : LATEST NEWS
SUMMARY : Heavy rain; Educational institutions in Kasaragod and Kannur districts to remain closed tomorrow

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *