ഉദയഗിരി പോലീസ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണം; എട്ട് പേർ പിടിയിൽ

ഉദയഗിരി പോലീസ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണം; എട്ട് പേർ പിടിയിൽ

ബെംഗളൂരു: മൈസൂരു ഉദയഗിരി പോലീസ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് എട്ട് പേർ പിടിയിൽ. ശാന്തി നഗറിലെ സുഹൈൽ എന്ന സയ്യിദ് സുഹൈൽ ബിൻ സയ്യിദ്, റാഹിൽ പാഷ ബിൻ കലീൽ പാഷ, അയൻ ബിൻ ജബിയുള്ള, ഗൗസിയ നഗറിലെ സയ്യിദ് സാദിഖ് ബിൻ നവീദ്, ഷോയിബ് പാഷ ബിൻ മജീദ് പാഷ, രാജീവ് നഗറിലെ സാദിഖ് പാഷ ബിൻ ഖാലിദ് പാഷ, അർബാസ് ഷെരീഫ് ബിൻ ഇഖ്ബാൽ ഷെരീഫ്, സത്യനഗറിലെ അജാസ് ബിൻ അബ്ദുൾ വജീദ് എന്നിവരാണ് അറസ്റ്റിലായത്. പോലീസ് സ്റ്റേഷന് ചുറ്റുമുള്ള സിസിടിവി ക്യാമറകളുടെ 10 ഡിവിആറുകൾ പോലീസ് പിടിച്ചെടുത്തു. മറ്റ് പ്രതികളെ പിടികൂടാൻ കമ്മീഷണറുടെ നേതൃത്വത്തിൽ വിവിധ സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്.

സമൂഹമാധ്യമ പോസ്റ്റിനെ ചൊല്ലിയുണ്ടായ തർക്കമാണ് പ്രദേശത്ത് സംഘർഷത്തിൽ കലാശിച്ചത്. തിങ്കളാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ഇൻഡ്യ മുന്നണി നേതാക്കളായ രാഹുൽ ഗാന്ധി, അഖിലേഷ് യാദവ്, എഎപി നേതാവ് അരവിന്ദ് കേജ്രിവാൾ എന്നിവരുടെ ചിത്രങ്ങൾ 3 ഇഡിയറ്റ്സ് എന്ന തലക്കെട്ടിൽ സമൂഹമാധ്യമത്തിൽ പ്രചരിച്ചതാണ് കേസിനാധാരം. സുരേഷ് എന്നയാളാണ് ചിത്രം പോസ്റ്റ്‌ ചെയ്തത്.

ഡൽഹിയിലെ ബിജെപി വിജയത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സമൂഹമാധ്യമ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം രാത്രി പ്രദേശത്ത് നിന്നുള്ള ചിലർ ഉദയഗിരി പോലീസ് സ്റ്റേഷൻ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ 10 പോലീസുകാർക്ക് പരുക്കേൽക്കുകയും, പോലീസ് സ്റ്റേഷൻ്റെ ജനൽ ചില്ലുകൾ തകരുകയും ചെയ്തു. ചിത്രങ്ങൾ പോസ്റ്റ്‌ ചെയ്ത സുരേഷ് എന്നയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

നിലവിൽ 15 പേരാണ് ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡിയിലുള്ളത്. സ്റ്റേഷനുനേരേ കല്ലെറിഞ്ഞ 60 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. അക്രമികളിൽ പലരും മൈസൂരു വിട്ടിട്ടുണ്ട്. ഇവരെയെല്ലാം അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ നടന്നുവരുകയാണെന്നും പോലീസ് അറിയിച്ചു.

TAGS: KARNATAKA
SUMMARY: Eight arrested over udayagiri police station attacks

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *