കർണാടക എക്സ്പ്രസ് ഇടിച്ച് എട്ട് യാത്രക്കാർക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരുക്ക്

കർണാടക എക്സ്പ്രസ് ഇടിച്ച് എട്ട് യാത്രക്കാർക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരുക്ക്

മഹാരാഷ്ട്ര: തീപിടുത്തം പേടിച്ച് ഒരു ട്രെയിനിൽ നിന്ന് മറ്റൊരു ട്രെയിനിന് മുമ്പിലേക്ക് ചാടിയ എട്ട് യാത്രക്കാർക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിൽ പുഷ്പക് എക്സ്പ്രസ്സിൽ നിന്നും ട്രാക്കിലേക്ക് എടുത്തുചാടിയ യാത്രക്കാരെ കർണാടക എക്സ്പ്രസ് ഇടിക്കുകയായിരുന്നു. അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ട്രെയിനിന്റെ ചക്രത്തിൽ നിന്ന് പുക ഉയർന്നതിനെ തുടർന്ന് യാത്രക്കാർ തീ ഉണ്ടാകുമെന്ന് ഭയന്ന് രക്ഷപെടാനുള്ള ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ബുധനാഴ്ച വൈകിട്ട് 4 മണിയോടെയാണ് സംഭവം. എന്നാൽ തീപിടിത്തത്തെ സംബന്ധിച്ച് ഇതുവരെ സ്ഥിരീകരണമൊന്നുമില്ലെന്ന് ജൽഗാവ് ജില്ലാ കളക്ടർ പറഞ്ഞു. പുഷ്പക് എക്സ്പ്രസ്സിന്റെ അലാറം ചെയിൻ യാത്രക്കാർ വലിച്ചതായി റെയിൽവേ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്. ആളുകൾ ഒരേ സമയം ചങ്ങല വലിച്ച് ട്രെയിനിൽ നിന്ന് ചാടിയതാകാനാണ് സാധ്യത എന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

 

TAGS: KARNATAKA EXPRESS | DEATH
SUMMARY: Eight passengers dies after hit by karnataka express

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *