പേജർ സ്ഫോടനം; ലെബനനിൽ ഹിസ്ബുള്ള എംപിയുടെ മകനടക്കം 8 പേർ കൊല്ലപ്പെട്ടു

പേജർ സ്ഫോടനം; ലെബനനിൽ ഹിസ്ബുള്ള എംപിയുടെ മകനടക്കം 8 പേർ കൊല്ലപ്പെട്ടു

ലെബനനിൽ പേജറുകൾ പൊട്ടിത്തെറിച്ച് ഹിസ്ബുള്ള എംപിയുടെ മകനടക്കം 8 പേർ കൊല്ലപ്പെട്ടു. പരുക്കേറ്റവരുടെ എണ്ണം 2,700 കടന്നതായാണ് റിപ്പോർട്ടുകൾ. ഭീകര സംഘത്തിന്റെ പുതുതായി പുറത്തിറക്കിയ പേജറുകളാണ് പൊട്ടിത്തെറിച്ചത്. സംഘത്തിലെ രണ്ടുപേരും ഒരു പെൺകുട്ടിയും കൊല്ലപ്പെട്ടതായി ഹിസ്ബുള്ള ഉദ്യോഗസ്ഥരിലൊരാൾ അറിയിച്ചു.

വിവിധ ഹിസ്ബുള്ള യൂണിറ്റുകളിലെയും സ്ഥാപനങ്ങളിലെയും പ്രവർത്തകർ ആശയ വിനിമയത്തിനായി ഉപയോഗിച്ചിരുന്ന പേജറുകളാണ് പൊട്ടിത്തെറിച്ചത്. ലെബനനിലെ ഇറാൻ അംബാസഡർ മൊജ്തബ അമാനിക്ക് സ്‌ഫോടനത്തിൽ പരുക്കേറ്റതായാണ് വിവരം. സ്‌ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം നടത്തിവരികയാണ്.

ആരോഗ്യമന്ത്രി ഫിറാസ് അബിയാദാണ് മരിച്ചവരുടെയും പരുക്കേറ്റവരുടെയും എണ്ണമുൾപ്പെടെയുള്ള വിവരങ്ങൾ പുറത്തുവിട്ടത്. ആരോഗ്യ പ്രവർത്തകർ പേജറുകൾ ഉപയോഗിക്കുന്നതിൽ നിന്നും വിട്ടുനിൽക്കാനും നിർദ്ദേശമുണ്ട്. ഹിസ്ബുള്ളയും ഇസ്രായേലും തമ്മിൽ സംഘർഷങ്ങൾ നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് സ്ഫോടനങ്ങൾ. എന്നാൽ സംഭവത്തിൽ ഇസ്രായേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണത്തിന് സമാന്തരമായി ലെബനനിലെ ഹിസ്ബുള്ളയും ഇസ്രയേലും തമ്മിലും പോരാട്ടം നടക്കുന്നുണ്ട്.

 

TAGS: EXPLOSION | LEBANON
SUMMARY: Eight including Hizbul mp son killed in pager explosion

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *