മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച്‌ ഏകനാഥ് ഷിൻഡെ

മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച്‌ ഏകനാഥ് ഷിൻഡെ

മുംബൈ: മഹാരാഷ്‌ട്ര മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച്‌ ഏക്‌നാഥ് ഷിൻഡെ. പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞയ്‌ക്ക് മുന്നോടിയായിട്ടാണ് രാജി. രാജ്ഭവനിലെത്തി ഗവർണർ സി.പി രാധാകൃഷ്ണന് അദ്ദേഹം രാജി കൈമാറി. ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫട്‌നവിസ്, അജിത് പവാർ എന്നിവരും ഷിൻഡെയ്‌ക്ക് ഒപ്പം ഉണ്ടായിരുന്നു.

പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്നതുവരെ കാവല്‍ മുഖ്യമന്ത്രിയായി തുടരാനും ഗവർണർ നിർദ്ദേശിച്ചു. നിമയസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയും ശിവസേന ഷിൻഡെ പക്ഷവും അജിത് പവാറിന്റെ നേതൃത്വത്തിലുളള എൻസിപിയും ചേർന്ന മഹായുതി സഖ്യം വൻ വിജയം നേടിയിരുന്നു. 288 അംഗ നിയമസഭയില്‍ 235 സീറ്റുകളാണ് മഹായുതി സഖ്യം നേടിയത്.

അതേസമയം, അടുത്ത മുഖ്യമന്ത്രിയെ സംബന്ധിച്ച്‌ ധാരണയിലെത്താൻ മഹായുതി സഖ്യത്തിന് ഇനിയും സാധിച്ചിട്ടില്ല. ഏക്നാഥ് ഷിൻഡെയെ തന്നെ മുഖ്യമന്ത്രിയാക്കണമെന്നാണ് ശിവസേനയുടെ ആവശ്യം. എന്നാല്‍, മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്താൻ ദേവേന്ദ്ര ഫഡ്നാവിസ് നീക്കങ്ങള്‍ നടത്തുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

TAGS : MAHARASHTRA
SUMMARY : Eknath Shinde resigns as Chief Minister of Maharashtra

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *