തെരുവുനായയുടെ കടിയേറ്റ വയോധിക പേവിഷബാധയേറ്റ് മരിച്ചു

തെരുവുനായയുടെ കടിയേറ്റ വയോധിക പേവിഷബാധയേറ്റ് മരിച്ചു

ചേര്‍ത്തല: ചേർത്തല: തെരുവുനായയുടെ കടിയേറ്റ വയോധിക പേവിഷബാധയേറ്റ് മരിച്ചു. കടക്കരപ്പള്ളി പഞ്ചായത്ത് എട്ടാം വാർഡിൽ വടക്കേ കണ്ടത്തിൽ ലളിത (63) യാണ് മരിച്ചത്. ഒരാഴ്ച മുമ്പ് വീട്ടുമുറ്റത്ത് നിന്നും മീന്‍ വെട്ടിക്കൊണ്ടിരിക്കുമ്പോള്‍ തെരുവുനായയുടെ കടിയേല്‍ക്കുകയായിരുന്നു. ചെറിയ പട്ടിയായതിനാല്‍ പരിക്ക് നിസാരമായതിനാൽ ചികിത്സ തേടിയില്ല. എന്നാൽ വ്യഴാഴ്ചയോടെ പേവിഷബാധയുടെ ലക്ഷണങ്ങൾ കാട്ടുകയായിരുന്നു.

തുറവൂര്‍ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജിലും ചികിത്സ തേടിയെങ്കിലും വെളളിയാഴ്ചയോടെ മരണം സംഭവിച്ചു. ലളിതയുടെ മരണത്തെ തുടര്‍ന്ന് ഇവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടിരുന്നവര്‍ക്ക് പേവിഷ പ്രതിരോധ വാക്സിന്‍ നല്‍കി. ഇവര്‍ നിരീക്ഷണത്തിലാണ്. ആക്രമിച്ച തെരുവുനായയെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ പ്രദേശത്തെ നാല്‍പതോളം തെരുവുപട്ടികള്‍ക്കു പേവിഷ പ്രതിരോധ കുത്തിവെപ്പെടുത്തു.
<BR>
TAGS : DOG BITE
SUMMRY : Elderly woman bitten by stray dog ​​dies of rabies

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *