ഇനി തിരഞ്ഞെടുപ്പ് ഗോദയിലേക്ക്; വിജയ്‍യുടെ പാർട്ടിക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം

ഇനി തിരഞ്ഞെടുപ്പ് ഗോദയിലേക്ക്; വിജയ്‍യുടെ പാർട്ടിക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം

ചെന്നൈ: വിജയ്‍യുടെ തമിഴക വെട്രി കഴകത്തിന് (ടിവികെ) തിരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകാരം. രാഷ്ട്രീയ പാര്‍ട്ടിയായി കമ്മിഷന്‍ അംഗീകരിച്ചു. 2024 ഫെബ്രുവരിയില്‍ നല്‍കിയ അപേക്ഷയാണ് അംഗീകരിച്ചത്. വിജയ് തന്നെയാണ് പത്രക്കുറിപ്പിലൂടെ ഈ വിവരം പങ്കുവച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം ലഭിച്ചു. ഇനി കൃത്യമായ അര്‍ത്ഥത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താം. 2026ലെ തിരഞ്ഞെടുപ്പ് തന്നെയാണ് ലക്ഷ്യം – വിജയ് വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

പാർട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനം ഉടനുണ്ടാകുമെന്നും ഞായറാഴ്ച പുറത്തിറക്കിയ വാർത്താകുറിപ്പില്‍ പാർട്ടി ചെയർമാൻ കൂടിയായ വിജയ് വ്യക്തമാക്കി. ഇന്നോ നാളെയോ ആയി പാര്‍ട്ടിയുടെ സമ്മേളനത്തിന്റെ തീയതി പ്രഖ്യാപിക്കും. വില്ലുപുരം ജില്ലയിലെ വിക്രവണ്ടി എന്ന സ്ഥലത്താണ് സമ്മേളനം നടക്കുക എന്നാണ് റിപ്പോര്‍ട്ട്.

മുഖ്യമന്ത്രി പിണറായി വിജയന്‍, രാഹുല്‍ ഗാന്ധി, ആന്ധ്ര മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു, തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി, കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ എന്നിവരെ പങ്കെടുപ്പിക്കാന്‍ വിജയ് ശ്രമിക്കുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

വിജയ് കഴിഞ്ഞ മാസം തന്റെ തമിഴക വെട്രി കഴകത്തിന്റെ പതാകയും പുറത്തിറക്കിയിരുന്നു. ചുവപ്പ്, മഞ്ഞ നിറങ്ങളും രണ്ട് ആനകളുടെ ചിത്രവും അടങ്ങുന്നതാണ് പതാക. സംഗീതജ്ഞൻ എസ്‌ തമൻ ചിട്ടപ്പെടുത്തിയ പാർട്ടി ഗാനവും പുറത്തിറക്കിയിരുന്നു.
<BR>
TAGS : ACTOR VIJAY |THAMIZHAGA VETRI KAZHAGAM
SUMMARY : Election Commission approves Vijay’s party

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *