വയനാട്ടിൽ പ്രിയങ്കയുടെ ലീഡ് 30,000 കടന്നു, പാലക്കാട്ട് കൃഷ്ണകുമാര്‍ മുന്നില്‍, ചേലക്കരയിൽ യു.ആർ. പ്രദീപും

വയനാട്ടിൽ പ്രിയങ്കയുടെ ലീഡ് 30,000 കടന്നു, പാലക്കാട്ട് കൃഷ്ണകുമാര്‍ മുന്നില്‍, ചേലക്കരയിൽ യു.ആർ. പ്രദീപും

പാലക്കാട്, ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ ആരംഭിച്ചു. വയനാട്ടിൽ ഇ.വി.എം എണ്ണിത്തുടങ്ങിയപ്പോൾ 34127 വോട്ടിന് പ്രിയങ്കയാണ് മുന്നിൽ. പാലക്കാട് 1166 വോട്ടിന് കൃഷ്ണകുമാറും ചേലക്കരയിൽ 1890 വോട്ടിന് യു.ആർ. പ്രദീപും മുന്നിട്ടുനിൽക്കുന്നു. 10 മ​ണി​യോ​ടെ ആ​ദ്യ ഫ​ല സൂ​ച​ന​ക​ൾ പു​റ​ത്തു​വ​രും.

പാലക്കാട് ഇത്തവണ 70.51 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 73.71 ശതമാനം പോളിങ്ങായിരുന്നു രേഖപ്പെടുത്തിയത്. പാലക്കാട് എല്‍ഡിഎഫിന് വേണ്ടി പി സരിന്‍ യുഡിഎഫിന് വേണ്ടി രാഹുല്‍ മാങ്കൂട്ടത്തില്‍ എന്‍ഡിഎയ്ക്ക് വേണ്ടി സി കൃഷ്ണകുമാര്‍ എന്നിവരായിരുന്നു മത്സര രംഗത്തുണ്ടായത്.

വയനാട്ടില്‍ 64.27 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 73.57 ശതമാനം പോളിങ് രേഖപ്പെടുത്തിയ മണ്ഡലമായിരുന്നു വയനാട്. നിയമസഭാ മണ്ഡലങ്ങള്‍ തിരിച്ചുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ മാനന്തവാടിയിലാണ് (62.61) എറ്റവും കൂടുതൽ പോളിങ്ങ് രേഖപ്പെടുത്തിയത്. യുഡിഎഫിന് വേണ്ടി പ്രിയങ്കാ ഗാന്ധി മത്സരരംഗത്തെത്തിയതോടെ ദേശീയ ശ്രദ്ധ കൂടിയ മണ്ഡലമായി വീണ്ടും വയനാട് മാറുകയായിരുന്നു. എല്‍ഡിഎഫിന് വേണ്ടി സത്യന്‍ മൊകേരിയും എന്‍ഡിഎയ്ക്ക് വേണ്ടി നവ്യ ഹരിദാസുമാണ് രംഗത്തിറങ്ങിയത്.ചേലക്കരയില്‍ 72.29 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. മുന്‍ തിരഞ്ഞെടുപ്പില്‍ 77.40 ശതമാനം വോട്ടാണ് ഇവിടെ രേഖപ്പെടുത്തിയത്.

ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപും യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസും കടുത്ത മത്സരമാണ് കാഴ്ചവെച്ചത്. എന്‍ഡിഎയ്ക്ക് വേണ്ടി കെ ബാലകൃഷ്ണനും നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന്റെ ഡിഎംകെയ്ക്ക് വേണ്ടി എന്‍ കെ സുധീറുമാണ് മത്സരരംഗത്തുള്ളത്.

മ​​ഹാ​​രാ​​ഷ്ട്ര, ഝാ​​ർ​​ഖ​​ണ്ഡ് നി​​യ​​മ​​സ​​ഭ തി​ര​ഞ്ഞെ​ടു​പ്പു​ക​ളു​ടെ​യും കേ​ര​ളം ഉ​ൾ​പ്പെ​ടെ 15 സം​സ്ഥാ​ന​ങ്ങ​ളി​ലെ 48 നി​യ​മ​സ​ഭ സീ​റ്റു​ക​ളി​ലേ​ക്കും ര​ണ്ട് ലോ​ക്സ​ഭ സീ​റ്റു​ക​ളി​ലേ​ക്കും ന​ട​ന്ന ഉ​പതി​ര​ഞ്ഞെ​ടു​പ്പു​ക​ളു​ടെ​യും വോ​ട്ടെ​ണ്ണലാണ് ഇ​ന്ന് ന​ട​ക്കുന്നത്.
<BR>
TAGS :  BYPOLL RESULT

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *