തൃശൂരിലെ തിരഞ്ഞെടുപ്പ് റദ്ദാക്കണം; എഐവൈഎഫ് നേതാവിന്‍റെ ഹർജിയിൽ സുരേഷ് ഗോപിക്ക് ഹൈക്കോടതി നോട്ടീസ്

തൃശൂരിലെ തിരഞ്ഞെടുപ്പ് റദ്ദാക്കണം; എഐവൈഎഫ് നേതാവിന്‍റെ ഹർജിയിൽ സുരേഷ് ഗോപിക്ക് ഹൈക്കോടതി നോട്ടീസ്

കൊച്ചി: തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുരേഷ് ഗോപി എംപിക്ക് ഹൈക്കോടതി നോട്ടീസ്. മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് നിര്‍ദേശം. സുരേഷ് ഗോപി തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചുവെന്നാരോപിച്ച് എഐവൈഎഫ് നേതാവ് ബിനോയാണ് ഹര്‍ജി നല്‍കിയത്.

ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചു. മൂന്നാഴ്ചക്കകം നോട്ടീസിന് മറുപടി നല്‍കണമെന്നാണ് നിര്‍ദേശം. ജനപ്രാതിനിധ്യ നിയമം ലംഘിച്ചെന്നും പരാതിയില്‍ പറയുന്നു.

തിരഞ്ഞെടുപ്പ് സമയത്തും എം പി ഫണ്ടില്‍ നിന്ന് പെന്‍ഷന്‍ നല്‍കിയെന്നും ഹര്‍ജിയില്‍ പറയുന്നു. മുമ്പ് ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്തും സുരേഷ് ഗോപിക്കെതിരെ പെരുമാറ്റ ചട്ടലംഘന പരാതി നിലനിന്നിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ വിതരണം ചെയ്ത നോട്ടീസിലെ പിഴവായിരുന്നു കാരണം. വോട്ട് അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള നോട്ടീസുകളില്‍ പ്രിന്റിംഗ് ആന്‍ഡ് പബ്ലിഷിംഗ് വിശദാംശങ്ങള്‍ ഇല്ലെന്നും, ഇത്തരം ലഘുലേഖകളില്‍ വ്യാപകമായി മതചിഹ്നങ്ങള്‍ ഉപയോഗിക്കുന്നുവെന്നുമായിരുന്നു പരാതി.
<br>HIGH COURT,
TAGS : SURESH GOPI |
SUMMARY : Elections in Thrissur should be cancelled; High Court notice to Suresh Gopi on the petition of AIYF leader

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *