ഹൈക്കോടതിയിൽനിന്ന് ഇനി ഇലക്ട്രിക് ബസ്, അഞ്ച് കിലോമീറ്ററിന് 20 രൂപ; പുതിയ സർവീസ് നാളെ മുതൽ

ഹൈക്കോടതിയിൽനിന്ന് ഇനി ഇലക്ട്രിക് ബസ്, അഞ്ച് കിലോമീറ്ററിന് 20 രൂപ; പുതിയ സർവീസ് നാളെ മുതൽ

കൊച്ചി: ഹൈക്കോടതി വാട്ടര്‍ മെട്രോ സ്റ്റേഷനെ കൊച്ചി മെട്രോയുമായും നഗരത്തിലെ പ്രധാന കേന്ദ്രങ്ങളുമായും ബന്ധിപ്പിക്കുന്ന ഇലക്ട്രിക് ബസ് സര്‍ക്കുലര്‍ സർവീസ് ബുധനാഴ്ച (19) ആരംഭിക്കും. ഹൈക്കോടതി വാട്ടര്‍ മെട്രോ സ്റ്റേഷനില്‍ നിന്നാരംഭിച്ച് ഫാര്‍മസി ജംഗ്ഷന്‍ വഴി എംജി റോഡ്, മഹാരാജാസ്, ജനറല്‍ ആശുപത്രി വഴി ഹൈക്കോടതിയിലേക്ക് എത്തുന്ന വിധത്തിലാണ് സർക്കുലർ സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്.

രാവിലെ 7:45 മുതൽ രാത്രി എട്ടുമണിവരെ 10 മിനിറ്റ് ഇടവിട്ട് സർവീസ് ഉണ്ടാകും. മൂന്ന് ബസുകളാണ് സർവീസ് നടത്തുക. അഞ്ച് കിലോമീറ്ററിന് 20 രൂപയാണ് നിരക്ക്. ഹൈക്കോടതി, എംജി റോഡ്, മഹാരാജാസ് മെട്രോ സ്റ്റേഷനുകൾ, ജനറൽ ഹോസ്പിറ്റൽ, ജട്ടി, മേനക എന്നിവിടങ്ങളിൽ സ്റ്റോപ്പുകൾ ഉണ്ടാകും.

62 ദിവസം മുമ്പ് വിവിധ റൂട്ടുകളിലായി ആരംഭിച്ച ഇലക്ട്രിക് ബസ് സർവീസുകളിൽ ഇതേവരെ ഒന്നര ലക്ഷത്തോളം പേർ യാത്രചെയ്തു. ആലുവ- സിയാൽ എയർപോർട്ട്, കളമശേരി- മെഡിക്കൽ കോളേജ്, കളമശേരി-കുസാറ്റ്, കളമശേരി- ഇൻഫോപാർക്ക്, കാക്കനാട് വാട്ടർ മെട്രോ- ഇൻഫോപാർക്ക്, കാക്കനാട് വാട്ടർ മെട്രോ-സിവിൽ സ്റ്റേഷൻ എന്നീ റൂട്ടുകളിലായി 9 ബസുകളാണ് ഇപ്പോൾ സർവീസ് നടത്തുന്നത്.
<br>
TAGS : KOCHI | ELECTRIC BUS
SUMMARY : Electric bus from High Court now, 20 rupees for five km; New service from tomorrow

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *