ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്‌കൂട്ടറിന് തീപ്പിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടു

ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്‌കൂട്ടറിന് തീപ്പിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടു

മലപ്പുറം എടവണ്ണയില്‍ ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്‌കൂട്ടറിന് തീപ്പിടിച്ചു. ഇന്ന് രാവിലെ പത്തപ്പിരിയം വായനശാലക്ക് സമീപമാണ് സംഭവം. അപകടത്തില്‍ സ്‌കൂട്ടര്‍ പൂര്‍ണമായും കത്തിനശിച്ചു. എടവണ്ണ പുള്ളാട്ട് ജസീര്‍ ബാബുവും രണ്ടു കുട്ടികളുമാണ് സ്‌കൂട്ടറിലുണ്ടായിരുന്നത്.

പുക ഉയരുന്നതുകണ്ട് മറ്റു വാഹനങ്ങളിലെ യാത്രക്കാർ വിവരമറിയിച്ചതിനെ തുടർന്ന് സ്കൂട്ടർ നിർത്തിയ ജസീർ കുട്ടികളുമായി ഓടി മാറുകയായിരുന്നു. സ്കൂട്ടർ പൂർണമായും കത്തിനശിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

<br>
TAGS : ELECTRIC SCOOTER | FIRE BREAKOUT
SUMMARY : Electric scooter caught fire while running; The passengers escaped

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *