പാലക്കാട് വൈദ്യുതാഘാതമേറ്റ് പിതാവും മകനും മരിച്ചു. വാളയാര്‍ അട്ടപ്പള്ളത്താണ് സംഭവം. അട്ടപ്പള്ളം സ്വദേശി മോഹനന്‍ (60), മകന്‍ അനിരുദ്ധന്‍ (20) എന്നിവരാണ് മരിച്ചത്. കാട്ടുപന്നിക്ക് വച്ച കെണിയില്‍ പെട്ടാണ് മരണമെന്നാണ് സംശയിക്കുന്നത്. വൈകിട്ട് ആറരയോടെയാണ് സംഭവം നടന്നതെന്നാണ് നിഗമനം. വാളയാര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
<BR>
TAGS : ELECTROCUTION | PALAKKAD
SUMMARY : Electric shock; Father and son died in Palakkad Attapallam

Posted inKERALA LATEST NEWS
