തിരുവല്ലയിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു; മറ്റൊരു ആനയെ കുത്തി, ഏഴുപേർക്ക് പരുക്ക്

തിരുവല്ലയിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു; മറ്റൊരു ആനയെ കുത്തി, ഏഴുപേർക്ക് പരുക്ക്

തിരുവല്ല: ശ്രീവല്ലഭ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനയിടഞ്ഞ് 7 പേർക്ക് പരുക്ക്. ശീവേലി നടക്കുന്നതിനിടെ ഒരു ആനയെ മറ്റൊരു ആന കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു. ഇടഞ്ഞ ആന കലാപരിപാടി നടക്കുന്ന ഭാഗത്തേക്ക് ഓടിക്കയറുകയും ആന വരുന്നത് കണ്ട് ഓടുന്നതിനിടെ മൂന്ന് പേർ മറിഞ്ഞുവീഴുകയുമായിരുന്നു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കീഴ് ശാന്തിമാരായ അനൂപ്, ശ്രീകുമാർ,മുരുകൻ ഉൾപ്പെടെയുള്ള ഏഴു പേർക്ക് പരുക്കേറ്റു. ക്ഷേത്രത്തിനുള്ളിൽ ഉണ്ടായിരുന്ന ആളുകളെല്ലാം പുറത്തിറക്കി ഗേറ്റ് അടച്ചു. ആനകളിൽ ഒന്നിനെ തളച്ചു. മറ്റൊന്നിനെ തളക്കാൻ ശ്രമം തുടരുകയാണ്. ക്ഷേത്ര പരിസരത്തുനിന്ന് ആളുകളെ മാറ്റി. ഉണ്ണിക്കുട്ടൻ എന്ന ആനയാണ് ഇടഞ്ഞത്. ആനയെ ക്ഷേത്രത്തിൻറെ പടിഞ്ഞാറെ നടയോട് ചേർന്ന മരത്തിൽ തളച്ചു.
<br>
TAGS : ELEPHANT ATTACK | THIRUVALLA
SUMMARY : Elephant attacks during festival in Thiruvalla; attacks another elephant, injuring 7 people

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *