ആന എഴുന്നള്ളിപ്പ് മതപരമായ ചടങ്ങുകൾക്ക് മാത്രം; കർശന നിയന്ത്രണങ്ങൾക്ക് ശുപാർശ

ആന എഴുന്നള്ളിപ്പ് മതപരമായ ചടങ്ങുകൾക്ക് മാത്രം; കർശന നിയന്ത്രണങ്ങൾക്ക് ശുപാർശ

കൊച്ചി: ആന എഴുന്നള്ളിപ്പില്‍ കര്‍ശന നിയന്ത്രണങ്ങള്‍ക്ക് ശുപാര്‍ശ ചെയ്ത് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്. സ്വകാര്യ ചടങ്ങുകള്‍, ഉദ്ഘാടനങ്ങള്‍ എന്നിവയില്‍ ആനകളെ ഉപയോഗിക്കരുതെന്നതുള്‍പ്പടെ കര്‍ശന നിയന്ത്രണങ്ങള്‍ക്കാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

രണ്ട് എഴുന്നള്ളിപ്പുകള്‍ക്കിടയില്‍ ആനകള്‍ക്ക് 24 മണിക്കൂര്‍ നിര്‍ബന്ധിത വിശ്രമം വേണം. ഒരു ദിവസം 100 കിലോമീറ്ററിലധികം ആനകളെ വാഹനത്തില്‍ കൊണ്ടുപോകരുത്. എഴുന്നുള്ളിപ്പുകള്‍ക്ക് നിര്‍ത്തുമ്പോള്‍ ആനകള്‍ തമ്മില്‍ മൂന്ന് മീറ്ററെങ്കിലും അകലം പാലിക്കണം. ജനങ്ങളെ ആനകള്‍ക്ക് സമീപത്ത് നിന്നും 10 മീറ്റര്‍ എങ്കിലും അകലത്തില്‍ നിര്‍ത്തണം. തലപ്പൊക്ക മത്സരം, വണങ്ങല്‍, പുഷ്പവൃഷ്ടി എന്നിവ പാടില്ല. ആനകളെ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുമ്പോള്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്നും 65 വയസ് കഴിഞ്ഞ ആനകളെ എഴുന്നള്ളിപ്പിന് ഉപയോഗിക്കരുതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ആന എഴുന്നള്ളിപ്പിനെതിരെ ഹൈക്കോടതി കഴിഞ്ഞ ദിവസം രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. തിമിംഗലം കരയിലെ ജീവിയല്ലാത്തതില്‍ നന്ദി പറയണമെന്നും ഉത്സവങ്ങള്‍ക്ക് ആനയെ എഴുന്നള്ളിക്കുന്നത് ദുരിതവും ഭീകരവുമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. കാട്ടാനകളെ നാട്ടാനകളായി ഉപയോഗിക്കുന്നതില്‍ ഹൈക്കോടതി സ്വമേധയാ രജിസ്റ്റര്‍ ചെയ്ത ഹര്‍ജി പരിഗണിക്കവെയായിരുന്നു വിമര്‍ശനം.
<BR>
TAGS : ELEPHANT | HIGH COURT
SUMMARY : Elephant can be used only for religious ceremonies; Recommendation for stricter regulations

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *