മസ്തകത്തില്‍ പരുക്കേറ്റ ആന അവശനിലയില്‍

മസ്തകത്തില്‍ പരുക്കേറ്റ ആന അവശനിലയില്‍

തൃശൂർ: അതിരപ്പിള്ളിയില്‍ മസ്തകത്തിന് മുറിവേറ്റ നിലയില്‍ കണ്ടെത്തിയ ആന അവശനിലയില്‍. ആരോഗ്യനില മോശമായി ഭക്ഷണം എടുക്കാൻ പോലും ബുദ്ധിമുട്ടിലാണ് ആനയെന്നാണ് വിലയിരുത്തല്‍. ആനയെ കൂട്ടിലാക്കി പരിശോധന നടത്തേണ്ടായെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് ആനയുടെ അവസ്ഥ വിലയിരുത്തി ഈ തീരുമാനം മാറ്റുകയായിരുന്നു.

ആനയെ ഇന്നുതന്നെ പിടികൂടി കൊണ്ടുവന്ന് പരിചരിക്കുന്നതിനായി കോടനാട് അഭയാരണ്യത്തില്‍ തയാറെടുപ്പുകള്‍ തുടങ്ങി. കഴിഞ്ഞ മാസമായിരുന്നു മസ്തകത്തില്‍ പരുക്കേറ്റ നിലയില്‍ ആനയെ വനത്തിനുള്ളില്‍ കണ്ടെത്തിയത്. തുടർന്ന് അരുണ്‍ സക്കറിയയും സംഘവും എത്തി മയക്കുവെടി വെച്ച്‌ പരിശോധന നടത്തുകയും ചികിത്സ നല്‍കുകയും ചെയ്തിരുന്നു.

എന്നാല്‍ ആനയുടെ അവസ്ഥ വീണ്ടും മോശമാകുകയായിരുന്നു. കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്പാണ് ആനയെ അസ്വസ്ഥനായി അതിരപ്പിള്ളിയിലെ എണ്ണപ്പന തോട്ടത്തിലും റോഡിലുമായി കണ്ടെത്തുകയായിരുന്നു. ആന നിലവില്‍ വനം വകുപ്പിന്‍റെ നിരീക്ഷണത്തിലാണ് ഉള്ളത്.

TAGS : ELEPHANT
SUMMARY : Elephant in critical condition after head injury

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *