ഡെങ്കിപ്പനി ബാധിച്ച് പതിനൊന്നുകാരൻ മരിച്ചു

ഡെങ്കിപ്പനി ബാധിച്ച് പതിനൊന്നുകാരൻ മരിച്ചു

ബെംഗളൂരു: ഡെങ്കിപ്പനി ബാധിച്ച് പതിനൊന്നുകാരൻ മരിച്ചു. ബെംഗളൂരുവിലെ അഞ്ജനപുരയിൽ താമസിക്കുന്ന ഗഗനാണ് മരിച്ചത്. ഡെങ്കിപ്പനി ബാധിച്ച് ഏതാനും ദിവസങ്ങളായി ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഗഗൻ വെള്ളിയാഴ്ച രാത്രിയോടെ മരണപ്പെടുകയായിരുന്നു. ചൈതന്യ ടെക്‌നോ സ്‌കൂൾ വിദ്യാർഥിയായിരുന്നു ഗഗൻ.

വർധിച്ചുവരുന്ന ഡെങ്കിപ്പനി കേസുകൾ കണക്കിലെടുത്ത് സംസ്ഥാന സർക്കാർ ഡെങ്കിപ്പനി പരിശോധനയുടെ വില 600 രൂപയായി കുറച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കർണാടകയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിൽ 42 ശതമാനം വർധനവുണ്ടായി. സംസ്ഥാനത്ത് 6,187 ഡെങ്കിപ്പനി കേസുകൾ കണ്ടെത്തി. ജനുവരി മുതൽ ജൂലൈ 2 വരെ ആറ് പേർ മരിച്ചിട്ടുമുണ്ട്.

TAGS: BENGALURU UPDATES | DENGUE FEVER
SUMMARY: Eleven year old succumbed to death due to dengue fever

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *