അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ദിവസം ‘ഭരണഘടനാ ഹത്യാ ദിനം’; പ്രഖ്യാപനം നടത്തി കേന്ദ്രം

അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ദിവസം ‘ഭരണഘടനാ ഹത്യാ ദിനം’; പ്രഖ്യാപനം നടത്തി കേന്ദ്രം

രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ദിനമായ ജൂണ്‍ 25 ഇനിമുതല്‍ ഭരണഘടനാ ഹത്യാദിനം (സംവിധാൻ ഹത്യാ ദിവസ്) ആയി പ്രഖ്യാപിച്ച്‌ കേന്ദ്രസർക്കാർ. ഇതുസംബന്ധിച്ച വിജ്ഞാപനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. മനുഷ്യത്വരഹിതമായ നടപടിക്ക് ഇരയായവർക്കും അടിയന്തരാവസ്ഥയുടെ പീഡനമേറ്റവർക്കും വേണ്ടിയാണ് സംവിധാൻ ഹത്യാ ദിവസ് സമർപ്പിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ എക്സില്‍ കുറിച്ചു.

1975 ജൂണ്‍ 25നായിരുന്നു ഇന്ദിരാഗാന്ധി നയിക്കുന്ന കോണ്‍ഗ്രസ് സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. തുടർന്ന് രണ്ട് വർഷത്തോളം പൗരന്മാരുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടിരുന്നു. അധികാര ദുർവിനിയോഗത്തെ ചോദ്യം ചെയ്ത ജനങ്ങള്‍ നിരവധി അതിക്രമങ്ങള്‍ക്ക് ഇരയായി. അതുകൊണ്ട് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ദിവസമായ ജൂണ്‍ 25 സംവിധാൻ ഹത്യാ ദിനമായി ആചരിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതായും ഇത്തരം അധികാര ദുർവിനിയോഗത്തെ ഒരുതരത്തിലും പിന്തുണയ്‌ക്കില്ലെന്ന കാര്യത്തില്‍ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധരാണെന്ന് ഇന്ത്യൻ പൗരന്മാരെ അറിയിക്കുന്നതായും അമിത് ഷാ കുറിച്ചു.

TAGS : AMIT SHAH | CENTRAL GOVERNMENT
SUMMARY : The day Emergency was declared was ‘Constitution Killing Day’; The announcement was made by the Centre

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *