പ്രമുഖ നിയമജ്ഞൻ എ.ജി. നൂറാനി അന്തരിച്ചു

പ്രമുഖ നിയമജ്ഞൻ എ.ജി. നൂറാനി അന്തരിച്ചു

മുംബൈ: പ്രമുഖ അഭിഭാഷകനും എഴുത്തുകാരനും ഭരണഘടന വിദ​ഗ്ധനുമായ അബ്ദുൾ ​ഗഫൂർ മജീദ് നൂറാനി (എ ജി നൂറാനി 94) അന്തരിച്ചു. മുംബൈയിലായിരുന്നു അന്ത്യം. സുപ്രീംകോടതിയിലും ബോംബൈ ഹൈക്കോടതിയിലും അഭിഭാഷകനായിരുന്നു. പൗരസ്വാതന്ത്ര്യത്തിനും മതനിരപേക്ഷതയ്ക്കും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി നിരന്തരം പോരാടിയ നൂറാനി ശ്രദ്ധേയമായ നിരവധി പുസ്തകങ്ങളും രചിച്ചു.

ദ് ഹിന്ദു, ഹിന്ദുസ്ഥാൻ ടൈംസ്, ഡോൺ, ദ് സ്റ്റേറ്റ്സ്മാൻ, ഫ്രണ്ട്‌ലൈൻ, ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്ക്‌ലി, ദൈനിക് ഭാസ്കർ തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ കോളങ്ങൾ എഴുതിയിരുന്നു. . ആർഎസ്എസിന്റെ കാപട്യങ്ങളെ തുറന്നെഴുതിയ വ്യക്തിയാണ്. 1930 സെപ്തംബര്‍ 16ന് മുംബൈയിലായിരുന്നു ജനനം. ദി കശ്മീര്‍ ക്വസ്റ്റ്യൻ, മിനിസ്റ്റേഴ്സ് മിസ് കണ്ടക്ട്, കോൺസ്റ്റിറ്റ്യൂഷണൽ ക്വസ്റ്റ്യൻസ് ആൻഡ് സിറ്റിസൻസ് റൈറ്റ്സ്, ദി ആര്‍എസ്എസ്: എ മെനേസ് ടു ഇന്ത്യ, സവര്‍ക്കര്‍ ആൻഡ് ഹിന്ദുത്വ : ദി ​ഗോഡ്സെ കണക്ഷൻ, ദി ആര്‍എസ്എസ് ആൻഡ് ദി ബിജെപി: എ ഡിവിഷൻ ഒഫ് ലേബര്‍,ദി ട്രയൽ ഒഫ് ഭ​ഗത്‍സിങ് തുടങ്ങിയ പുസ്തകങ്ങള്‍ ശ്രദ്ധേയമാണ്.

മുംബൈയിലെ ഗവ. ലോ കോളജിൽനിന്നാണ് നൂറാനി നിയമബിരുദം നേടിയത്. കശ്മീരിൽ ഷെയ്ഖ് അബ്ദുല്ലയെ തടങ്കലിൽ പാർപ്പിച്ച സംഭവത്തിൽ അദ്ദേഹത്തിനായി കോടതിയിൽ ഹാജരായത് നൂറാനിയാണ്. ജയലളിതയ്ക്കെതിരെ കരുണാനിധി ബോംബെ ഹൈക്കോടതിയിൽ നൽകിയ കേസിൽ കരുണാനിധിക്കായും നൂറാനി ഹാജരായി.
<BR>
TAGS : A.G. NOORANI
SUMMARY : Eminent constitutionalist A.G. Noorani passed away

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *