എമിഷൻ ടെസ്റ്റ് സർട്ടിഫിക്കറ്റുകൾക്ക് നിരക്ക് വർധിപ്പിക്കണമെന്ന് ആവശ്യം

എമിഷൻ ടെസ്റ്റ് സർട്ടിഫിക്കറ്റുകൾക്ക് നിരക്ക് വർധിപ്പിക്കണമെന്ന് ആവശ്യം

ബെംഗളൂരു: സംസ്ഥാനത്ത് എമിഷൻ ടെസ്റ്റ് സർട്ടിഫിക്കറ്റുകൾക്ക് നിരക്ക് വർധിപ്പിക്കണമെന്ന് ആവശ്യവുമായി കർണാടക എമിഷൻ ടെസ്റ്റിംഗ് സെൻ്റർ ഓണർസ് അസോസിയേഷൻ. ഇത് സംബന്ധിച്ച് അസോസിയേഷൻ അംഗങ്ങൾ ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിക്ക് നിവേദനം സമർപ്പിച്ചു.വാടക, ഉപകരണങ്ങൾ, ശമ്പളം, ഓവർഹെഡുകൾ എന്നിവയുൾപ്പെടെ വർദ്ധിച്ചുവരുന്ന ചെലവുകളാണ് വില വർധനവിന് കാരണമായി അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നത്.

മൂന്ന് വർഷം മുമ്പാണ് അവസാനമായി എമിഷൻ ടെസ്റ്റുകൾക്ക് വില വർധിപ്പിച്ചത്. നിലവിൽ ഇരുചക്രവാഹനങ്ങൾക്ക് 65 രൂപയും മുച്ചക്ര വാഹനങ്ങൾക്ക് 75 രൂപയും പെട്രോൾ വാഹനങ്ങൾക്ക് 115 രൂപയും ഫോർ വീലർ ഡീസൽ വാഹനങ്ങൾക്ക് 160 രൂപയുമാണ് എമിഷൻ ടെസ്റ്റ് സർട്ടിഫിക്കറ്റ് നിരക്ക്. പൊല്യുഷൻ ഫീസ് ഇരുചക്രവാഹനങ്ങൾക്ക് 110 രൂപയായും, ഓട്ടോറിക്ഷകൾക്ക് 100 രൂപയായും പെട്രോൾ, സിഎൻജി ഫോർ വീലറുകൾക്ക് 200 രൂപയായും ഡീസൽ വാഹനങ്ങൾക്ക് 250 രൂപയായും വർധിപ്പിക്കണമെന്നാണ് അസോസിയേഷന്റെ ആവശ്യം.

TAGS: EMISSION | KARNATAKA
SUMMARY: Emission test certificates likely to become more expensive in Karnataka

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *