റോഡ് മുറിച്ചു കടക്കുന്നതിനിടെ ബസിന്റെ ഡോര്‍ ശരീരത്തില്‍ തട്ടി; എംപ്ലോയ്‌മെന്റ് ഓഫീസര്‍ മരിച്ചു

റോഡ് മുറിച്ചു കടക്കുന്നതിനിടെ ബസിന്റെ ഡോര്‍ ശരീരത്തില്‍ തട്ടി; എംപ്ലോയ്‌മെന്റ് ഓഫീസര്‍ മരിച്ചു

പാലക്കാട്‌: മണ്ണാര്‍ക്കാട് റോഡ് മുറിച്ചു കടക്കുന്നതിനിടെ ബസിന്റെ ഡോര്‍ ശരീരത്തില്‍ തട്ടി മണ്ണാര്‍ക്കാട് എംപ്ലോയ്‌മെന്റ് ഓഫീസര്‍ മരിച്ചു. പത്തിരിപ്പാല മണ്ണൂര്‍ സ്വദേശിനിയായ പ്രസന്നകുമാരിയാണ് മരിച്ചത്. മണ്ണാര്‍ക്കാട് സ്വകാര്യ ബസ് സ്റ്റാന്റില്‍ ഇന്ന് രാവിലെയായിരുന്നു അപകടം. വീട്ടില്‍ നിന്നും ഓഫീസിലേക്ക് വരുന്ന വഴി മണ്ണാര്‍ക്കാട് വെച്ച്‌ അപകടത്തില്‍ പെടുകയായിരുന്നു.

റോഡ് മുറിച്ചു കടന്ന് വരികയായിരുന്ന പ്രസന്നകുമാരിയുടെ ദേഹത്ത് ബസിന്റെ ഡോര്‍ തട്ടി. ശേഷം റോഡില്‍ വീണ ഇവരുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നുവെന്ന് ദൃക്‌സാക്ഷി പറഞ്ഞു. നാട്ടുകാര്‍ ഓടിക്കൂടി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും രക്ഷിക്കാനായില്ല. ബസ് പോലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം കുടുംബത്തിന് വിട്ടുനല്‍കും.

TAGS : LATEST NEWS
SUMMARY : Employment officer dies after being hit by bus door while crossing road

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *