ആരാധകർക്ക് ആശങ്ക വേണ്ട; എമ്പുരാൻ മാര്‍ച്ച് 27 ന് തന്നെ എത്തും, നിർണായക ഇടപെടലുമായി ഗോകുലം മൂവീസ്

ആരാധകർക്ക് ആശങ്ക വേണ്ട; എമ്പുരാൻ മാര്‍ച്ച് 27 ന് തന്നെ എത്തും, നിർണായക ഇടപെടലുമായി ഗോകുലം മൂവീസ്

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ – പൃഥ്വി ചിത്രം എമ്പുരാന്‍റെ റിലീസുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ പരിഹരിച്ചു. ഇതോടെ നേരത്തെ പ്രഖ്യാപിച്ചിരുന്നതുപോലെ ചിത്രം മാര്‍ച്ച് 27 ന് തന്നെ എത്തും. എമ്പുരാന്‍റെ നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസും തമിഴ് സിനിമയിലെ വമ്പന്‍ ബാനറായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. എന്നാല്‍ റിലീസിന് മുന്നോടിയായി ഇരുവര്‍ക്കുമിടയില്‍ തര്‍ക്കം ഉടലെടുത്തിരുന്നു. ആശിര്‍വാദിനും ലൈക്കയ്ക്കുമിടയിലുള്ള പ്രശ്നങ്ങള്‍ ചർച്ചയിലൂടെ പരിഹരിക്കാൻ ശ്രീ ഗോകുലം മൂവീസ് നടത്തിയ ഇടപെടലുകളാണ് ഫലം കണ്ടത്. ലൈക്ക പ്രൊഡക്ഷന്‍സില്‍ നിന്ന് ചിത്രത്തിന്‍റെ വിതരണം ഗോകുലം മൂവീസ് ഏറ്റെടുത്തു. കേരളത്തില്‍ ആശിര്‍വാദ് തന്നെ ചിത്രം തിയറ്ററുകളിലെത്തിക്കും.

ആശിര്‍വാദിനൊപ്പം സഹനിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ് ചിത്രത്തിന്റെ നിന്ന് പിന്‍വാങ്ങിയതില്‍ വന്ന ആശയക്കുഴപ്പത്തെത്തുടര്‍ന്ന് ചിത്രത്തിന്റെ പ്രൊമോഷണല്‍ മെറ്റീരിയലുകളടക്കം പുറത്തെത്തിക്കുന്നതില്‍ മുടക്കം വന്നിരുന്നു. കേരളത്തിന് പുറത്ത് ലൈക്ക പ്രൊഡക്ഷന്‍സും കേരളത്തില്‍ ആശിര്‍വാദും വിതരണം ചെയ്യുമെന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന കരാര്‍. ലൈക്ക പ്രൊഡക്ഷന്‍ പിന്‍മാറിയതോടെ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ് എമ്പുരാന്റെ വിതരണം ഏറ്റെടുത്തു. സമീപകാലത്ത് ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച വന്‍ ചിത്രങ്ങള്‍ പലതും പരാജയമായിരുന്നു. ഇതില്‍ തിയേറ്റര്‍ ഉടമകളുമായി സാമ്പതിക തര്‍ക്കവും നിലനിന്നിരുന്നു. ഇക്കാരണങ്ങള്‍കൊണ്ടെല്ലാമാണ് ലൈക്ക പിന്‍മാറിയതെന്നാണ് വിവരം.

<Br>
TAGS : EMPURAN
SUMMARY: Empuraan will arrive on March 27th, Gokulam Movies with a decisive intervention

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *