എമ്പുരാൻ കാണില്ല; സത്യം വളച്ചൊടിച്ച്‌ കഥയുണ്ടാക്കാൻ ശ്രമമെന്ന് രാജീവ് ചന്ദ്രശേഖര്‍

എമ്പുരാൻ കാണില്ല; സത്യം വളച്ചൊടിച്ച്‌ കഥയുണ്ടാക്കാൻ ശ്രമമെന്ന് രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: മോഹൻലാല്‍ – പൃഥ്വിരാജ് ചിത്രം എമ്പുരാൻ കാണില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍. ലൂസിഫറിന്റെ തുടര്‍ച്ചയാണെന്ന് കേട്ടപ്പോള്‍ എമ്പുരാൻ കാണുമെന്ന് പറഞ്ഞിരുന്നുവെന്നും എന്നാല്‍ നിലവിലെ തന്റെ ധാരണകളുടെ അടിസ്ഥാനത്തില്‍ ചിത്രം കാണാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഫേസ്ബുക്ക് കുറിപ്പില്‍ രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.

സത്യം വളച്ചൊടിച്ച്‌ കഥ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുമെന്നും അദ്ദേഹം വിശദീകരിക്കുന്നു. എമ്പുരാൻ കാണില്ലെന്നും ഇത്തരത്തിലുള്ള സിനിമാ നിർമ്മാണത്തില്‍ നിരാശയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, സിനിമക്കെതിരായ വിമർശനം തുടരുകയാണ് സംഘപരിവാർ അനുകൂലികള്‍.

അതിനിടെ, സിനിമക്ക് പരസ്യ പിന്തുണയുമായി ഡിവൈഎഫ്‌ഐ രംഗത്തെത്തി. സിനിമയെ പിന്തുണച്ച്‌ കൊണ്ട് മാനവീയം വീഥിയില്‍ ഐക്യദാർഢ്യ പരിപാടി ഇന്ന് വൈകുന്നേരം സംഘടിപ്പിക്കും. ചിത്രത്തില്‍ വിമർശനങ്ങള്‍ കടുക്കുമ്പോഴും അണിയറക്കാർ ആരും ഇതുവരെ പ്രതികരിച്ചിട്ടില്ല.

TAGS : EMPURAN | RAJEEV CHANDRASEKHAR
SUMMARY : Empuran will not be seen; Rajeev Chandrasekhar says there is an attempt to twist the truth and create a story

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *