കളമശ്ശേരിയില്‍ 5 വിദ്യാര്‍ഥികള്‍ക്ക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു

കളമശ്ശേരിയില്‍ 5 വിദ്യാര്‍ഥികള്‍ക്ക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു

കൊച്ചി: കളമശ്ശേരിയില്‍ അഞ്ച് വിദ്യാര്‍ഥികള്‍ക്ക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളോടെ ചികിത്സയില്‍ കഴിഞ്ഞ കുട്ടികള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. സ്രവ പരിശോധനക്കയച്ച അഞ്ച് വിദ്യാര്‍ഥികളുടെ ഫലമാണ് പോസിറ്റീവായത്. എന്‍ ഐ വി ആലപ്പുഴയിലെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം വിദ്യാര്‍ഥികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ വിവിധ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. കളമശ്ശേരിയിലെ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ചികിത്സയിലുള്ളത്. രോഗബാധയെ തുടര്‍ന്ന് സ്‌കൂളിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു.
<BR>
TAGS : AMEOBIC ENCEPHALITIS | KALAMASSERI
SUMMARY : Encephalitis confirmed in 5 students in Kalamassery

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *