ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ വധിച്ചു

ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ വധിച്ചു

ശ്രീനഗര്‍: ജമ്മു-കശ്മീരിലെ കിഷ്ത്വാറില്‍ സൈന്യവും ഭീകരരുമായി ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ജെയ്ഷെ കമാൻഡറടക്കം കൊല്ലപ്പെട്ടെന്നാണ് സൂചന. അതേസമയം അഖ്നൂർ മേഖലയില്‍ ഭീകരക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. കിഷ്ത്വാറിലെ ഛത്രു വന മേഖലയിലായിരുന്നു ഏറ്റുമുട്ടല്‍.

ഇന്റലിജൻസ് വിവരത്തെത്തുടർന്ന് ഏപ്രില്‍ 9 മുതലാണ് പ്രദേശത്ത് തിരച്ചില്‍ ആരംഭിച്ചത്. തിരച്ചിലിനിടെ ഭീകരർ സൈന്യത്തിനു നേരെ വെടിയുതിർക്കുകയായിരുന്നു. ഒരു ഭീകരനെ വധിച്ചതായി സൈന്യത്തിന്റെ വൈറ്റ് നൈറ്റ് കോർപ്സ് അറിയിച്ചു. തുടർന്ന് രണ്ട് ഭീകരർ കൂടി കൊല്ലപ്പെട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

TAGS : JAMMU KASHMIR
SUMMARY : Encounter between army and terrorists in Jammu and Kashmir’s Kishtwar; Three terrorists killed

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *