കശ്മീരിലെ കുൽഗാമിൽ സൈനികരും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; ടിആർഎഫ് കമാൻഡറെ വളഞ്ഞ് സൈന്യം

കശ്മീരിലെ കുൽഗാമിൽ സൈനികരും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; ടിആർഎഫ് കമാൻഡറെ വളഞ്ഞ് സൈന്യം

ശ്രീനഗര്‍: ജമ്മുകശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിനു പിന്നാലെ സംയുക്തസേനയും ഭീകരരും തമ്മിൽ കുൽഗാമിൽ ഏറ്റുമുട്ടൽ നടക്കുന്നതായി റിപ്പോർട്ട്. താങ്മാർഗ് മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. പഹൽഗാമിലെ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ടി.ആർ.എഫിന്റെ ഉന്നത കമാൻഡറെ സൈന്യം വളഞ്ഞുവെന്നാണ് റിപ്പോർട്ട്. കരസേന, സി ആര്‍ പി എഫ്, ജമ്മു കശ്മീര്‍ പോലീസ് എന്നിവയുടെ സംയുക്ത ഓപറേഷനാണ് നടക്കുന്നത്.

നേരത്തെ ജമ്മു കശ്മീരിലെ ബാരാമുല്ല ജില്ലയിൽ നിയന്ത്രണരേഖയിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് ഭീകരരെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. ഇന്ന് പുലർച്ചെയോടെയാണ് സംഭവം. ഭീകരരും സൈന്യവും തമ്മിൽ രൂക്ഷമായ വെടിവെപ്പുണ്ടായി. കൊല്ലപ്പെട്ട ഭീകരരിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തതായി സൈനിക വിഭാഗമായ ചിനാർ കോപ്സ് അറിയിച്ചു.

പഹല്‍ഗാമില്‍ ഇന്നലെയുണ്ടായ ഭീകരാക്രമണത്തില്‍ 26 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. മരണപ്പെട്ടവരില്‍ ഒരു മലയാളിയും ഉള്‍പ്പെടും.

ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെന്നു കരുതുന്ന നാലുപേരുടെ ചിത്രങ്ങള്‍ സുരക്ഷാ ഏജന്‍സികള്‍ പുറത്തുവിട്ടിരുന്നു. ഭീകരഗ്രൂപ്പായ ലഷ്‌കര്‍ ഇ ത്വയ്യിബയുമായി ബന്ധമുള്ള ആസിഫ് ഫൗജി, സുലൈമാന്‍ ഷാ, അബു തല്‍ഹ, ആദില്‍ എന്നിങ്ങനെയാണ് ഇവരുടെ പേരുകള്‍. അക്രമികളില്‍ രണ്ട് പേര്‍ സംസാരിച്ചത് പഷ്തൂണ്‍ ഭാഷയിലാണെന്നാണ് വിവരം. ഇത് അക്രമികള്‍ പാക്കിസ്ഥാന്‍ സ്വദേശികളാണെന്നതിന്റെ സൂചനയാണെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.
<br>
TAGS : ENCOUNTER | PAHALGAM TERROR ATTACK
SUMMARY : Encounter between soldiers and terrorists in Kashmir’s Kulgam; Army surrounds TRF commander

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *