ഛത്തീസ്‌ഗഡില്‍ ഏറ്റുമുട്ടല്‍; മൂന്ന് മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു

ഛത്തീസ്‌ഗഡില്‍ ഏറ്റുമുട്ടല്‍; മൂന്ന് മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു

ഛത്തീസ്‌ഗഡില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു. ഛത്തീസ്‌ഗഡിലെ ദന്ദേവാഡയ്ക്കും ബിജാപൂർ ജില്ലയ്ക്കും ഇടയിലെ അതിർത്തി പ്രദേശത്താണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. മാവോയിസ്റ്റ് സാന്നിദ്ധ്യം കണക്കിലെടുത്ത് പ്രദേശത്ത് സുരക്ഷ വർദ്ധിപ്പിച്ചതായി സൈന്യം അറിയിച്ചു.

പ്രദേശത്ത് മാവോയിസ്റ്റുകള്‍ എത്തിയതായി വിവരം ലഭിച്ചതിനെത്തുടർന്ന് നടത്തി തെരച്ചിലിനിടെയാണ് കാട്ടിനുള്ളില്‍ വച്ച്‌ ഏറ്റുമുട്ടലുണ്ടായതെന്ന് ദന്ദേവാഡ പോലീസ് സൂപ്രണ്ട് ഗൗരവ് റായ് പറഞ്ഞു. പ്രദേശത്തുനിന്ന് ആയുധങ്ങളും മറ്റും പിടിച്ചെടുത്തു. മരണപ്പെട്ടവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്ര നിർദേശത്തെത്തുട‌ർന്ന് ഛത്തീസ്‌ഗഡില്‍ മാവോയിസ്റ്റ് വേട്ട വർദ്ധിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ വ്യാഴാഴ്‌ച ബിജാപൂരിലും കങ്കേറിലും ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഡസനിലധികം മാവോയിസ്റ്റുകളെ വധിച്ചിരുന്നു. ഏറ്റുമുട്ടലില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു.

TAGS : CHHATTISGARH
SUMMARY : Encounter in Chhattisgarh; Three Maoists killed by security forces

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *