കുപ്‌വാരയില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍; ഒരു ഭീകരനെ വധിച്ചു, 3 സൈനികര്‍ക്ക് പരുക്ക്

കുപ്‌വാരയില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍; ഒരു ഭീകരനെ വധിച്ചു, 3 സൈനികര്‍ക്ക് പരുക്ക്

ജമ്മു കശ്മീരിലെ കുപ്‌വാരയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഇന്ത്യൻ സൈനികന് വീരമൃത്യു. ഏറ്റുമുട്ടലില്‍ ഒരു പാക് ഭീകരനെ സുരക്ഷാ സേന വധിച്ചു. കുപ്‌വാര ജില്ലയിലെ നിയന്ത്രണ രേഖയില്‍ (എല്‍ഒസി) ശനിയാഴ്ച പാകിസ്ഥാൻ ബോർഡർ ആക്ഷൻ ടീം (ബിഎടി) നടത്തിയ ആക്രമണം സൈന്യം പരാജയപ്പെടുത്തുന്നതിനിടെയാണിത്.

മേജറടക്കം നാലു സൈനികർക്ക് പരുക്കേറ്റിട്ടുണ്ട്. മൂന്ന് ദിവസത്തിനിടെ കുപ്‌വാരയില്‍ നടന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. കംകാരി മേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് സൈന്യത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു. വടക്കൻ കശ്മീരി ജില്ലയിലെ ത്രെഹ്ഗാം സെക്ടറിലെ കുംകാഡി സൈനിക പോസ്റ്റിന് സമീപം വെടിവയ്പ്പ് തുടരുന്നതായും ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

ജൂലൈ 24 ന് കുപ്‌വാരയിലെ ലോലാബ് മേഖലയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ അജ്ഞാതനായ ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചിരുന്നു. ഒരു സൈനികനും വീരമൃത്യു വരിച്ചിരുന്നു.

TAGS : TERRORIST | ARMY | INJURED
SUMMARY : Encounter between terrorists and security forces in Kupwara; One terrorist killed, 3 soldiers injured

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *