പേയിംഗ് ഗസ്റ്റ് സ്ഥാപനത്തിന് ഗൂഗിളിൽ വൺ സ്റ്റാര്‍ റേറ്റിംഗ് നൽകിയതിന് എന്‍ജിനിയറിങ് വിദ്യാര്‍ഥിക്ക് ക്രൂര മര്‍ദ്ദനം 

പേയിംഗ് ഗസ്റ്റ് സ്ഥാപനത്തിന് ഗൂഗിളിൽ വൺ സ്റ്റാര്‍ റേറ്റിംഗ് നൽകിയതിന് എന്‍ജിനിയറിങ് വിദ്യാര്‍ഥിക്ക് ക്രൂര മര്‍ദ്ദനം 

ബെംഗളൂരു: നേരത്തെ താമസിച്ചിരുന്ന പേയിംഗ് ഗസ്റ്റ് സ്ഥാപനത്തെക്കുറിച്ച് ഗൂഗിളിൽ വൺ സ്റ്റാര്‍ റേറ്റിംഗ് നൽകിയ എന്‍ജിനിയറിങ് വിദ്യാര്‍ഥിയ്ക്ക് ക്രൂരമര്‍ദ്ദനം. മംഗളൂരു കദ്രി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. മെന്‍സ് പി.ജി സ്ഥാപനത്തിന്‍റെ ഉടമ ഉൾപ്പെടെ അഞ്ച് പേരാണ് 18കാരനെ ക്രൂരമായി മര്‍ദിച്ചത്. മാർച്ച് 17 ന് രാത്രിയാണ് സംഭവം. കലബുറഗി സ്വദേശിയായ വികാസിനാണ് മര്‍ദനമേറ്റത്.

കഴിഞ്ഞ ആറ് മാസമായി ഈ പിജിയിലായിരുന്നു വികാസ് താമസിച്ചിരുന്നത്. തുടര്‍ന്ന് മറ്റൊരു സ്ഥലത്തേക്ക് താമസം മാറി. ശുചിത്വക്കുറവ്, വൃത്തിഹീനമായ ടോയ്‌ലറ്റുകൾ, ഭക്ഷണത്തിലെ പ്രാണികളുടെ സാന്നിധ്യം എന്നിവ ചൂണ്ടിക്കാട്ടി യുവാവ് ഗൂഗിളിൽ പിജിക്ക് വൺ സ്റ്റാർ റേറ്റിംഗ് നൽകി. ഇതിനു പിന്നാലെ പിജി ഉടമ സന്തോഷ് വികാസിനെ ഭീഷണിപ്പെടുത്തുകയും കമന്‍റ് ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. വികാസ് വിസമ്മതിച്ചപ്പോൾ സന്തോഷും മറ്റ് നാല് പേരും ചേര്‍ന്നു ബലപ്രയോഗത്തിലൂടെ കമന്‍റ് നീക്കം ചെയ്യാൻ നിര്‍ബന്ധിക്കുകയും മര്‍ദിക്കുകയുമായിരുന്നു.  വികാസിന്‍റെ പരാതിയിൽ പിജി ഉടമയ്ക്കും കൂട്ടാളികൾക്കുമെതിരെ പോലീസ് കേസെടുത്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
<BR>
TAGS : MANGALURU | PAYING GUEST
SUMMARY :  Engineering student brutally beaten up for giving one star rating on Google to paying guest firm

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *