വോട്ടെണ്ണൽ ദിനത്തിൽ സുതാര്യത ഉറപ്പാക്കണം; തിരഞ്ഞെടുപ്പ് കമീഷനെ കണ്ട് ഇന്ത്യാ സഖ്യം

വോട്ടെണ്ണൽ ദിനത്തിൽ സുതാര്യത ഉറപ്പാക്കണം; തിരഞ്ഞെടുപ്പ് കമീഷനെ കണ്ട് ഇന്ത്യാ സഖ്യം

ന്യൂഡൽഹി: വോട്ടെണ്ണൽ ദിനത്തിൽ സുതാര്യത ഉറപ്പാക്കാൻ സജ്ജീകരണങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ആവശ്യപ്പെട്ട്‌ ഇന്ത്യാ കൂട്ടായ്‌മയിലെ നേതാക്കൾ കേന്ദ്ര തിരഞ്ഞെടുപ്പ്‌ കമീഷനെ കണ്ടു. വോട്ടെണ്ണലുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പ്‌ ചട്ടങ്ങളെല്ലാം കൃത്യമായി പാലിക്കുന്നുവെന്ന്‌ ഉറപ്പുവരുത്തണമെന്നും നേതാക്കൾ കമീഷനോട്‌ ആവശ്യപ്പെട്ടു. തപാൽ വോട്ടുകൾ എണ്ണി പ്രഖ്യാപിക്കാത്ത രീതിയെക്കുറിച്ചും നേതാക്കൾ കമീഷനോട് പരാതിപ്പെട്ടു. നേരത്തെ വോട്ടിങ് യന്ത്രങ്ങൾ എണ്ണിയതിന് ശേഷം തപാൽ വോട്ടുകൾ എണ്ണിയിട്ടുണ്ട്. എന്നാൽ അത്തരം സാഹചര്യം ഇനി ഉണ്ടാകരുതെന്നാണ് കമീഷനോട് ആവശ്യപ്പെട്ടതെന്ന് നേതാക്കൾ അറിയിച്ചു. വോട്ടിങ്‌ യന്ത്രങ്ങളിലെ വോട്ടുകൾ എണ്ണുന്നതിന്‌ മുമ്പായി തപാൽ വോട്ടുകൾ എണ്ണിതിട്ടപ്പെടുത്തണമെന്നും ഫലം അറിയിക്കണമെന്നും ഇന്ത്യാ നേതാക്കൾ ആവശ്യപ്പെട്ടു.

സ്ഥാനാർത്ഥി അടിസ്ഥാനത്തിലുള്ള ഫലപ്രഖ്യാപനം നടത്തുന്നതിന്‌ മുമ്പായി തിരഞ്ഞെടുപ്പ്‌ തീയതി, സ്ഥാനാർത്ഥികൾ, ആകെ വോട്ടുകൾ തുടങ്ങിയ കാര്യങ്ങൾ കൃത്യമായി പ്രദർശിപ്പിച്ചിരിക്കണം. വോട്ടെണ്ണൽ ഘട്ടത്തിൽ അനാവശ്യ തിരക്ക്‌ ഒഴിവാക്കണം. ഏജന്റുമാർക്ക്‌ ഫലം രേഖപ്പെടുത്തുന്നതിനും മറ്റും സമയം അനുവദിക്കണം. എല്ലാ പ്രക്രിയയും പൂർത്തീകരിച്ചതിന്‌ ശേഷമേ ഫലപ്രഖ്യാപനം നടത്താവൂ-ഇന്ത്യാ കൂട്ടായ്‌മ നേതാക്കൾ ആവശ്യപ്പെട്ടു.

സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, കോൺഗ്രസ്‌ നേതാക്കളായ മനു അഭിഷേക്‌ സിങ്‌വി, സൽമാൻ ഖുർഷിദ്‌, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, ഡിഎംകെ നേതാവ്‌ ടി ആർ ബാലു, എസ്‌പി നേതാവ്‌ രാംഗോപാൽ യാദവ്‌ തുടങ്ങിയ നേതാക്കളാണ്‌ തിരഞ്ഞെടുപ്പ്‌ കമീഷൻ അംഗങ്ങളുമായി കൂടിക്കാഴ്‌ച നടത്തിയത്‌.
<BR>
TAGS : INDIA ALLIANCE, OPPOSITION
KEYWORDS: Ensure transparency on counting day; INDIA bloc leaders meets the Election Commission

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *