മലയാളം മിഷൻ ബാബുസാപാളയ പഠനകേന്ദ്രത്തില്‍ പ്രവേശനോത്സവം

മലയാളം മിഷൻ ബാബുസാപാളയ പഠനകേന്ദ്രത്തില്‍ പ്രവേശനോത്സവം

ബെംഗളൂരു: മലയാളം മിഷന്‍ ബെംഗളൂരു സെന്റ് ജോസഫ് ഇടവക ബാബുസാപാളയ പഠന കേന്ദ്രത്തില്‍ 2024-25 അധ്യയന വര്‍ഷത്തിലേക്കുള്ള പ്രവേശനോത്സവം നടന്നു. ഇടവക മതബോധന കേന്ദ്രത്തില്‍ നടന്ന ആഘോഷ പരിപാടി പഠനകേന്ദ്രത്തിലെ ആമ്പല്‍ വിദ്യാര്‍ഥിനി കുമാരി ഹന്ന ലിന്റോയുടെ പ്രാര്‍ത്ഥന ഗാനത്തോടെ ആരംഭിച്ചു. പഠന കേന്ദ്രം ഡയറക്ടറും ഇടവക വികാരിയുമായ ഫാ. ടോണി മൂന്നു പീടിയേക്കല്‍ അധ്യക്ഷത വഹിച്ചു.

സാഹിത്യകാരനും മലയാളം മിഷന്‍ പി ആര്‍ യുമായ സതീഷ് തോട്ടശ്ശേരി മുഖ്യാതിഥിയായിരുന്നു. പഠന കേന്ദ്രത്തിലെ നീലക്കുറിഞ്ഞി വിദ്യാര്‍ഥിനി കുമാരി അന്ന അവതരിപ്പിച്ച നൃത്തവും പഠന കേന്ദ്രത്തിലെ അധ്യാപകന്‍ സജി വര്‍ഗീസിന്റെ കവിത പാരായണവും ആഘോഷങ്ങള്‍ക്ക് മികവേകി. സതീഷ് തോട്ടശ്ശേരി, ഫാദര്‍ ടോണി മൂന്നു പീടിയേക്കല്‍, ഫാദര്‍ ജോര്‍ജ് പള്ളിക്കാമല്യ ഇടവക കൈക്കാരന്‍ ടോമി എസി എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ മലയാളം പഠന വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ആഷക് ലോയിഡ് സ്വാഗതവും സെന്റര്‍ ഇന്‍ ചാര്‍ജ് കാര്‍ണീവ് റോസ് തോമസ് നന്ദിയും പറഞ്ഞു.
<B>
TAGS : MALAYALAM MISSION
SUMMARY : Praveshnothsavam at Malayalam Mission Babusapalaya Study Centre

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *