കോട്ടയത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചു

കോട്ടയത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചു

കോട്ടയം:  അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു. ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽ കല്ല്, മാർമല അരുവി എന്നിവിടങ്ങളിലേക്കുള്ള പ്രവേശനമാണ് ജൂലൈ 18 വരെ നിരോധിച്ചത്. മഴ ശക്തമായതോടെ ഈരാറ്റുപേട്ട – വാഗമൺ റോഡിൽ രാത്രികാല യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തി. ഈ മാസം 18 വരെയാണ് നിരോധനം. ജില്ലയിലെ എല്ലാ ഖനന പ്രവർത്തനങ്ങളും ഈ മാസം 25 വരെ നിരോധിച്ചിട്ടുണ്ട്.

<BR>
TAGS : KOTTAYAM NEWS
SUMMARY : Entry to tourist spots in Kottayam banned

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *