യുവതി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

യുവതി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

എറണാകുളം: 29 വയസുള്ള യുവതി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. പെരുമ്പാവൂർ ആശമന്നൂർ നടുപ്പറമ്പിൽ വിഷ്ണുവിന്റെ ഭാര്യ ചാന്ദിനിയാണ് മരിച്ചത്. കടബാധ്യതയാണ് യുവതി ആത്മഹത്യ ചെയ്യാൻ കാരണമെന്നാണ് റിപ്പോർട്ട്.

ചാന്ദിനി ഒരു സ്വകാര്യ മൈക്രോഫിനാന്‍സ് സ്ഥാപനത്തില്‍നിന്ന് പണം വായ്പയെടുത്തിരുന്നു. ഇതിന്റെ ഗഡു ബുധനാഴ്ച അടക്കേണ്ടതായിരുന്നു. ഇതില്‍ കുടിശ്ശികയും ഉണ്ടായിരുന്നു. തുടര്‍ന്ന് ധനകാര്യ സ്ഥാപനത്തിലെ ചിലര്‍ ബുധനാഴ്ച യുവതിയുടെ വീട്ടില്‍വന്നതായി ബന്ധുക്കള്‍ പറയുന്നുണ്ട്. എന്നാല്‍, വീട്ടുകാര്‍ ഇക്കാര്യം പോലീസിന് മൊഴിയായി നല്‍കിയിട്ടില്ല.

അതേസമയം, വായ്പയെടുത്തത് സംബന്ധിച്ചുള്ള കാര്യങ്ങളും ഫിനാന്‍സ് സ്ഥാപനത്തിലെ ചിലര്‍ വീട്ടിലെത്തിയെന്ന വിവരവും ഉള്‍പ്പെടെ അന്വേഷിക്കുമെന്ന് കുറുപ്പംപടി പോലീസ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലുള്ള മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

TAGS : ERANAKULAM | LADY | DEATH
SUMMARY : The woman hanged herself inside the house

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *