എറണാകുളം-ബെംഗളൂരു വന്ദേഭാരത് സ്പെഷല്‍ സര്‍വീസ് ജൂലായ് 31 മുതല്‍

എറണാകുളം-ബെംഗളൂരു വന്ദേഭാരത് സ്പെഷല്‍ സര്‍വീസ് ജൂലായ് 31 മുതല്‍

ബെംഗളൂരു: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ കൊച്ചി-ബെംഗളൂരു റൂട്ടില്‍ വന്ദേഭാരത് സ്പെഷല്‍ സര്‍വീസ് പ്രഖ്യാപിച്ച് ഇന്ത്യന്‍ റെയില്‍വേ. ആഴ്ചയില്‍ മൂന്ന് ദിവസമാണ് സര്‍വീസ് നടത്തുക. ഈ മാസം 31ന് ആദ്യ സര്‍വീസ് നടക്കും.

എറണാകുളത്ത് നിന്ന് ഉച്ചയ്ക്ക് 12.50ന് പുറപ്പെട്ട് രാത്രി 10 മണിക്ക് ബെംഗളൂരുവില്‍ എത്തിച്ചേരുന്ന ട്രെയിന്‍ അടുത്ത ദിവസം പുലര്‍ച്ചെ 5.30ന് ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 2.20ന് എറണാകുളത്ത് എത്തും. ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്കും വ്യാഴം, ശനി, തിങ്കള്‍ ദിവസങ്ങളില്‍ ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്കും സര്‍വീസ് നടത്തും. നിലവില്‍ 12 സര്‍വീസുകളാണ് നടത്തുക. സര്‍വീസ് സ്ഥിരപ്പെടുത്താനും സാധ്യതയുണ്ട്. തൃശൂര്‍, പാലക്കാട്, പോത്തനൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം എന്നിവിടങ്ങളിലാണ് സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്.

ഓണത്തിന് മുമ്പ് കേരളത്തിന് മൂന്നാം വന്ദേഭാരത് സര്‍വീസ് അനുവദിക്കുമെന്ന് നേരത്തെ റെയില്‍വേ വ്യക്തമാക്കിയിരുന്നു. പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നത് ബെംഗളൂരുവില്‍ ഐടി മേഖലയിലുൾപ്പെടെയുള്ളവർക്ക് അടക്കം പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തൽ.


<br>
TAGS : VANDE BHARAT EXPRESS | RAILWAY
SUMMARY : Ernakulam-Bengaluru Vande Bharat Special Service from 31st July

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *