ഏറ്റുമാനൂര്‍ ആത്മഹത്യ; നോബിക്ക് ജാമ്യം നല്‍കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് പ്രോസിക്യൂഷൻ

ഏറ്റുമാനൂര്‍ ആത്മഹത്യ; നോബിക്ക് ജാമ്യം നല്‍കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് പ്രോസിക്യൂഷൻ

കോട്ടയം ഏറ്റുമാനൂരിലെ അമ്മയും മക്കളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ നോബി ലൂക്കോസിന്റെ ജാമ്യപേക്ഷയില്‍ പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം പൂർത്തിയായി. നോബിക്ക് ജാമ്യം നല്‍കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുകയെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

നോബി ഷൈനിയെയും മക്കളെയും നിരന്തരം പീഡിപ്പിച്ചിരുന്നു എന്നും മരിക്കുന്നതിന്‍റെ തലേന്ന് പോലും നോബി ഫോണ്‍ വിളിച്ച്‌ ഭീഷണിപ്പെടുത്തിയെന്നും ഇതാണ് ആത്മഹത്യയ്ക്കു പ്രേരണയായതെന്നും പ്രോസിക്യൂഷൻ പറഞ്ഞു. എന്നാല്‍ നോബി ഷൈനിയെ ഫോണ്‍ വിളിച്ചിട്ടില്ലെന്നും അത്തരത്തിലൊരു ഫോണ്‍കോള്‍ രേഖ പോലീസിനു ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. തുടർന്ന് കേസ് ഡയറി ഹാജരാക്കാൻ കോടതി പോലീസിന് നിർദേശം നല്‍കികൊണ്ട് കേസ് പരിഗണിക്കുന്നത് ഈ മാസം 29 ലേക്കു മാറ്റി.

TAGS : LATEST NEWS
SUMMARY : Ettumanoor suicide; Prosecution says granting bail to Nobi will send the wrong message

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *