യൂറോ കപ്പ്; നെതർലൻഡ്സിനെ കീഴടക്കി ഇംഗ്ലണ്ട് ഫൈനലിൽ

യൂറോ കപ്പ്; നെതർലൻഡ്സിനെ കീഴടക്കി ഇംഗ്ലണ്ട് ഫൈനലിൽ

ഡോർട്ട്‌മുണ്ട്‌: 90–ാം മിനിറ്റിൽ നേടിയ ഗോളിൽ നെതർലൻഡ്സിനെ തോൽപ്പിച്ച് ഇംഗ്ലണ്ട് യൂറോ കപ്പ്‌ ഫൈനലിൽ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ജയം.  കളിയുടെ ഏഴാം മിനിറ്റില്‍ സാവി സിമോൺസിലൂടെ ഡച്ചുകാർ മുന്നിലെത്തിയിരുന്നു. എന്നാൽ പെനൽറ്റിയിലൂടെ ക്യാപ്‌റ്റൻ ഹാരി കെയ്‌ൻ ഇംഗ്ലണ്ടിന്‌ സമനില സമ്മാനിച്ചു. 81–-ാം മിനിറ്റിലാണ്‌ കെയ്‌നിനെ പിൻവലിച്ച്‌ ഇംഗ്ലീഷ്‌ പരിശീലകൻ ഗാരെത്‌ സൗത്‌ഗേറ്റ്‌ വാറ്റ്‌കിൻസിനെ കൊണ്ടുവരുന്നത്‌. അധികസമയത്തേക്ക്‌ നീങ്ങുമെന്ന്‌ ഉറപ്പിക്കവെ മറ്റൊരു പകരക്കാരൻ കോൾ പാൾമര്‍ ഒരുക്കിയ അവസരം വാറ്റ്‌കിൻസ്‌ വലയിലാക്കി. പാൾമര്‍ ബോക്സിനുള്ളിലേക്ക് നൽകിയ പന്ത് ഒരു കിടിലൻ ഷോട്ടിലൂടെ വാറ്റ്കിൻസ് വലയിലെത്തിച്ചു. 2-1 എന്ന സ്കോറിൽ ഇംഗ്ലണ്ട് ഫൈനലിലേക്കും.

ആദ്യ സെമിയിൽ ഫ്രാൻസിനെ വീഴ്ത്തിയാണ് (2-1) സ്പെയിൻ ഫൈനൽ ഉറപ്പിച്ചത്. ഇംഗ്ലണ്ടിന്‍റെ തുടർച്ചയായ രണ്ടാം ഫൈനലാണിത്. ആറാം തവണയാണ് ഡച്ചുകാർ യൂറോ കപ്പ് സെമിയിൽ പുറത്താകുന്നത്. ഞായറാഴ്‌ച രാത്രി 12.30 ന് ബെർലിനിൽ നടക്കുന്ന ഫൈനലിൽ സ്‌പെയ്‌നും ഇംഗ്ലണ്ടും ഏറ്റുമുട്ടും.
<br>
TAGS : EURO CUP 2024
SUMMARY : Euro Cup; England beat the Netherlands in the final

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *