യൂറോ കപ്പ്‌; ഫ്രാൻസിനെ കീഴടക്കി സ്പെയ്ൻ ഫെെനലിൽ

യൂറോ കപ്പ്‌; ഫ്രാൻസിനെ കീഴടക്കി സ്പെയ്ൻ ഫെെനലിൽ

ബെർലിൻ:  ഫ്രാൻസിനെ 2–-1ന്‌ കീഴടക്കി സ്‌പെയ്‌ൻ യൂറോ കപ്പ്‌ ഫുട്‌ബോൾ ഫൈനലിൽ. ഇന്ന്‌ നടക്കുന്ന ഇംഗ്ലണ്ട്‌–-നെതർലൻഡ്‌സ്‌ സെമിയിലെ ജേതാക്കളെ സ്‌പെയ്‌ൻ ഫൈനലിൽ നേരിടും. ഞായറാഴ്‌ചയാണ്‌ ഫൈനൽ. ഒമ്പതാം മിനിറ്റില്‍ തന്നെ ഒരു ഗോളിന് പിന്നിലായ ശേഷം രണ്ടു ഗോളുകള്‍ തിരിച്ചടിച്ചാണ് സ്‌പെയിന്‍ ജയം സ്വന്തമാക്കിയത്. യൂറോയില്‍ സ്പാനിഷ് സംഘത്തിന്റെ അഞ്ചാം ഫൈനലാണിത്. യൂറോ കപ്പ് ചരിത്രത്തില്‍ തുടര്‍ച്ചയായി ആറു കളികള്‍ ജയിക്കുന്ന ആദ്യ ടീമെന്ന റെക്കോഡും സ്വന്തമാക്കിയാണ് സ്‌പെയിന്‍ ഫൈനലില്‍ എത്തുന്നത്.

സ്‌പെയ്‌നിന്റെ മുന്നേറ്റത്തോടെയായിരുന്നു കളിയുടെ തുടക്കം. 16-കാരന്‍ ലമിന്‍ യമാലിന്റെ കൃത്യതയുള്ള ക്രോസിൽ ഫാബിയാൻ റൂയിസ്‌ തലവച്ചെങ്കിലും വല കാണാനായില്ല. മറുവശത്ത്‌ ഫ്രാൻസ്‌ കിട്ടിയ ആദ്യ അവസരംതന്നെ ലക്ഷ്യത്തിലെത്തിച്ചു. കിലിയൻ എംബാപ്പെയുടെ ബോക്‌സിലേക്കുള്ള ക്രോസിൽ മുവാനി കൃത്യമായി തലവച്ചപ്പോൾ സ്‌പെയ്‌ൻ ഞെട്ടി.

ഒറ്റ ഗോളിൽ തീര്‍ത്ത ഫ്രാൻസിന്റെ കടുത്ത പ്രതിരോധത്തെ തകർത്തായിരുന്നു സ്‌പെയ്‌നിന്റെ ഇരട്ടപ്രഹരം. ആദ്യം ബോക്‌സിന്‌ പുറത്തുനിന്നുള്ള യമാലിന്റെ ഇടംകാൽകൊണ്ടുള്ള ഉശിരൻ ഗോൾ. ഫ്രഞ്ച്‌ പ്രതിരോധത്തിന്റെ വിടവിലൂടെ ഉയർന്ന പന്ത്‌ വലയുടെ ഇടതുപോസ്‌റ്റിൽ തട്ടി അകത്തേക്ക്‌ വീണു. ഫ്രഞ്ച്‌ ഗോൾ കീപ്പർ മൈക്ക്‌ മയ്‌ഗനാന്‌ എത്തിപ്പിടിക്കാനായില്ല. ഇതോടെ യൂറോ കപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോള്‍ സ്‌കോററെന്ന നേട്ടവും സ്‌പെയിനിന്റെ യുവതാരം 16-കാരന്‍ ലമിന്‍ യമാല്‍ സ്വന്തമാക്കി.

നാല്‌ മിനിറ്റിനുള്ളിൽ രണ്ടാം ഗോളെത്തി. വലതുപാർശ്വത്തിൽനിന്ന്‌ ജീസസ്‌ നവാസ്‌ തൊടുത്ത ക്രോസ്‌ ബോക്‌സിൽവച്ച്‌ തട്ടിത്തെറിച്ചു. പന്ത്‌ ഒൽമോയുടെ കാലിൽ. സ്‌പാനിഷ്‌ താരത്തിന്റെ ചാട്ടുളി പോലുള്ള ഷോട്ട്‌ കുതിച്ചു. ഓടിയെത്തിയ ഫ്രഞ്ച്‌ പ്രതിരോധക്കാരൻ ജൂലസ്‌ കുണ്ടെ കാൽവച്ച്‌ ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും പന്ത്‌ വലയിൽതന്നെ വീണു.2012നുശേഷമുള്ള സ്‌പെയ്‌നിന്റെ ആദ്യ യൂറോ ഫൈനലാണിത്‌. യൂറോ ചരിത്രത്തിലെ നാലാം ഫൈനലിൽ.
<BR>
TAGS : EURO CUP 2024,
SUMMARY : Euro Cup; Spain defeated France in the final

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *