എക്‌സാലോജിക്; തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിലെ വിലക്ക് നീട്ടി കോടതി

എക്‌സാലോജിക്; തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിലെ വിലക്ക് നീട്ടി കോടതി

കൊച്ചി: എക്സാലോജിക് സിഎംആർഎല്‍ ഇടപാടില്‍ എസ്‌എഫ്‌ഐഒ റിപ്പോർട്ടില്‍ തുടർനടപടികള്‍ സ്വീകരിക്കുന്നതിനുള്ള വിലക്ക് ഹൈക്കോടതി നീട്ടി. നാല് മാസത്തേക്ക് കൂടിയാണ് വിലക്ക് നീട്ടിയത്. സിഎംആർഎല്‍ നല്‍കിയ ഹർജിയിലാണ് സിംഗിള്‍ ബെഞ്ച് നടപടി. നേരത്തെ തന്നെ സിഎംആർഎല്‍ ഇടപാടില്‍ എസ്‌എഫ്‌ഐഒയുടെ റിപ്പോർട്ടില്‍ നടപടിയെടുക്കുന്നതിന് കോടതി വിലക്കേർപ്പെടുത്തിയിരുന്നു.

ഹൈക്കോടതി അവധിക്കാല ബെഞ്ചിന്റേതായിരുന്നു തീരുമാനം. ക്രിമിനല്‍ നടപടിക്രമത്തിന് വിരുദ്ധമാണ് വിചാരണ കോടതിയുടെ നടപടി, പ്രതിപ്പട്ടികയിലുള്ളവരുടെ വാദം കോടതി കേട്ടില്ല, അത്തരത്തിലൊരു അന്തിമ റിപ്പോർട്ട് കേള്‍ക്കുകയോ അതിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കുകയോ ചെയ്യുന്നത് ക്രിമിനല്‍ നടപടി ചട്ടത്തിന് വിരുദ്ധമാണ് എന്നിങ്ങനെയായിരുന്നു സിഎംആർഎല്‍ കോടതിയില്‍ വാദിച്ചത്. ഇന്ന് കേസ് വീണ്ടും പരിഗണിച്ച ശേഷമാണ് വിലക്ക് നാലു മാസത്തേക്ക് കൂടി നീട്ടി കോടതി വിധി.

TAGS : EXALOGIC
SUMMARY : Exalogic; Court extends stay on further action

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *