എസ്എസ്എൽസി പരീക്ഷാ ചോദ്യപേപ്പർ മാതൃകയിൽ മാറ്റം വരുത്തിയേക്കും

എസ്എസ്എൽസി പരീക്ഷാ ചോദ്യപേപ്പർ മാതൃകയിൽ മാറ്റം വരുത്തിയേക്കും

ബെംഗളൂരു: സംസ്ഥാനത്ത് എസ്എസ്എൽസി വാർഷിക പരീക്ഷാ ചോദ്യപേപ്പർ മാതൃകയിൽ മാറ്റം പ്രഖ്യാപിച്ച് കർണാടക സ്കൂൾ എക്സാമിനേഷൻ ആൻഡ് അസസ്മെൻ്റ് ബോർഡ് (കെഎസ്ഇഎബി). 2024-25 അധ്യയന വർഷത്തേക്കുള്ള ചോദ്യപേപ്പറിലാണ് മാറ്റങ്ങൾ വരുത്തുക. സിലബസ്സിലെ പാഠങ്ങൾ മാത്രമല്ലാതെ, ആശയങ്ങളും അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളാകും പരീക്ഷയിൽ ഉൾപെടുത്തുക. പഠനം മെച്ചപ്പെടുത്തുന്നതിനും കുട്ടികളുടെ ഓർമശക്തി വർധിപ്പിക്കുന്നതിനുമാണ് പുതിയ തീരുമാനം.

കൂടാതെ, 15 ശതമാനം മാർക്കുകൾ ഡയഗ്രമുകൾ വരക്കുന്നതിനും, പഠനേതര കഴിവുകൾക്ക് 5 ശതമാനവും മാർക്ക് നൽകാനും ബോർഡ്‌ ആലോചിക്കുന്നുണ്ട്. അധ്യാപനത്തിലും പഠനത്തിലും എല്ലാ അധ്യായങ്ങൾക്കും തുല്യ പ്രാധാന്യം നൽകും. ഒരു മാർക്കിൻ്റെയും രണ്ട് മാർക്കിൻ്റെയും ചോദ്യങ്ങളുടെ എണ്ണം കുറച്ച് മൂന്ന് മാർക്കിൻ്റെയും നാല് മാർക്കിൻ്റെയും ചോദ്യങ്ങൾ വർധിപ്പിക്കും. കൂടാതെ അഞ്ച് മാർക്കിൻ്റെ ഒരു ചോദ്യം മാത്രമേ പേപ്പറിൽ ഉൾപെടുത്തുള്ളൂ. ഇത് സംബന്ധിച്ച് ഔദായോഗിക വിജ്ഞാപനം ഉടൻ പുറത്തിറക്കുമെന്ന് കെഎസ്ഇഎബി അറിയിച്ചു.

TAGS: KARNATAKA | EXAM
SUMMARY: SSLC question paper in Karnataka to have new format

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *